Tuesday February 19th, 2019 - 6:43:pm
topbanner

മലപ്പുറം; വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട വൃദ്ധ ചികിത്സ കിട്ടാതെ മരിച്ചു

Renjini
മലപ്പുറം; വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട വൃദ്ധ ചികിത്സ കിട്ടാതെ മരിച്ചു

മലപ്പുറം:മലപ്പുറത്ത് വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട വൃദ്ധ ചികിത്സ കിട്ടാതെ മരിച്ചു. മറ്റത്തൂര്‍ സ്വദേശി കാളിക്കുട്ടി(70) ആണ് മരിച്ചത്. തൃശൂര്‍ ജില്ലയില്‍ 21 പേരും മലപ്പുറം, ഇടുക്കി ജില്ലകളില്‍ 24 പേര്‍ വീതവും മരിച്ചു. മലപ്പുറത്ത് 19 പേരും മാന്നാറില്‍ ഏഴും കോട്ടയത്ത് നാലുപേരും മരിച്ചു.

പാലക്കാട് ഉരുള്‍പൊട്ടലില്‍ കാണാതായ 5 പേര്‍ക്ക് വേണ്ടി ഇന്നും തെരച്ചില്‍ തുടരും. കാലവര്‍ഷക്കെടുതിയില്‍ ഇന്നലെ മാത്രം 62 പേരാണ് മരിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു.ആയിരത്തോളം ആളുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് കാത്ത് കുടുങ്ങിക്കിടക്കുന്നത്. 

എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളിലേക്ക് 3 ഹെലികോപ്റ്ററുകള്‍ പോകും.ആര്‍മിയുടെ നാല് ഇടിഎഫ് ടീം കൂടി സംസ്ഥാനത്ത് ഉടനെത്തും.വെള്ളപ്പൊക്കത്തില്‍ കുടുങ്ങി ഒറ്റപ്പെട്ടനിലയില്‍ ഇപ്പോഴും ആയിരങ്ങളാണുള്ളത്. പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളിലാണു ദുരിതം കൂടുതല്‍.

Viral News

English summary
heavy rain in kerala woman died
topbanner

More News from this section

Subscribe by Email