topbanner
Sunday May 28th, 2017 - 10:29:am
topbanner

അഡ്വ. എം.ബി ഫൈസല്‍ മലപ്പുറത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

rajani
അഡ്വ. എം.ബി ഫൈസല്‍ മലപ്പുറത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി അഡ്വ. എം.ബി ഫൈസല്‍ മത്സരിക്കും. ജില്ലാ പഞ്ചായത്ത് അംഗവും ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റുമാണ് അഡ്വ എം.ബി ഫൈസല്‍.സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.

മലപ്പുറം ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ഇടതുപക്ഷ ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് കോടിയേരി പറഞ്ഞു. ഇടതുസര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്തും. കോര്‍പ്പറേറ്റുകള്‍ക്കും വര്‍ഗീയ
ശക്തികള്‍ക്കും എതിരായ നിലപാടാണ് ഇടതുപക്ഷം മുന്നോട്ടുവെക്കുന്നത്.

കേരള രാഷ്ട്രീയത്തില്‍ യു.ഡി.എഫിന്റെ പ്രസക്തി നഷ്ടപ്പെട്ടു എന്നതിന്റെ ഉദാഹരണമാണ് ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനമെന്ന് കോടിയേരി ആരോപിച്ചു.

English summary
malappuram election ldf candidate
topbanner topbanner

More News from this section

Subscribe by Email