Saturday February 16th, 2019 - 7:38:pm
topbanner

പിതൃസഹോദരന്‍ പുഴയിലേക്കെറിഞ്ഞ ഒമ്പതുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

RA
പിതൃസഹോദരന്‍ പുഴയിലേക്കെറിഞ്ഞ ഒമ്പതുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: മേലാറ്റൂരില്‍ പിതൃസഹോദരന്‍ പുഴയിലേക്കെറിഞ്ഞഒമ്പതുവയസുകാരന്റെ മൃതദേഹം കണ്ടെത്തി. കൂട്ടിലങ്ങാടി കടലുണ്ടി പുഴയിൽ നിന്നാണ് ഷഹീന്‍റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പിതൃസഹോദരൻ മങ്കരത്തൊടി മുഹമ്മദിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

എടയാറ്റൂർ മങ്കരത്തൊടി അബ്‌ദുൽസലാം – ഹസീന ദമ്പതികളുടെ മകനാണ് എടയാറ്റൂർ ഡിഎൻഎം എയുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഷഹിന്‍. .ഓഗസ്റ്റ് 13നാണ് ഷഹീനെ കാണാതായത്. അബ്‌ദുൽ സലാമിന്റെ കൈവശമുള്ള പണം ആവശ്യപ്പെടാനായിരുന്നു കുട്ടിയെ തട്ടികൊണ്ടുപോയത്. സ്വർണം കൈക്കലാക്കുന്നതിനായിരുന്നു കൊലപാതകമെന്ന് മുഹമ്മദ് പൊലീസിന് മൊഴി നൽകിയത്.

കുട്ടിയെ കാണാനില്ലെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെ പിടിക്കപ്പെടുമെന്നായപ്പോള്‍ ഇയാള്‍ ഷഹീനെ പുഴയിലേക്ക് എറിയുകയായിരുന്നു. രണ്ടുലക്ഷം രൂപ കുട്ടികളുടെ മാതാപിതാക്കളില്‍നിന്ന് തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്നാണ് മുഹമ്മദ് പോലീസിന് നല്‍കിയ മൊഴി. കുട്ടിയെ കണ്ടെത്താനായി കഴിഞ്ഞദിവസം പുഴയിലും കടലിലും ഒരേസമയം പരിശോധന നടത്തിയിരുന്നു.

Viral News

Read more topics: malappuram, child, death
English summary
malappuram child death
topbanner

More News from this section

Subscribe by Email