topbanner
Wednesday January 25th, 2017 - 12:48:am
topbanner

നിരഞ്ജന്‍ കുമാറിനെ അവഹേളിച്ചയാളുടെ തീവ്രവാദ സംഘടനാ ബന്ധം അന്വേഷിക്കും

NewsDesk
നിരഞ്ജന്‍ കുമാറിനെ അവഹേളിച്ചയാളുടെ തീവ്രവാദ സംഘടനാ ബന്ധം അന്വേഷിക്കും

മലപ്പുറം: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ലെഫ്. കേണല്‍ നിരഞ്ജന്‍ കുമാറിനെ അവഹേളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടോയെന്നകാര്യം പോലീസ് അന്വേഷിക്കും.

മാധ്യമം ദിനപ്പത്രം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം കോടൂര്‍ സ്വദേശി അന്‍വര്‍ സാദിഖിനെ ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാധ്യമം ജീവനക്കാരനെന്ന വ്യാജ പ്രൊഫൈലിലാണ് അന്‍വര്‍ പോസ്റ്റ് ഇട്ടത്. ഇയാള്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയിട്ടുണ്ട്.

''അങ്ങനെ ഒരു ശല്യം കൂടി കുറഞ്ഞുകിട്ടി. ഇനി ഇവന്റെ ഭാര്യയ്ക്ക് ജോലിയും പൈസയും. സാധാരണക്കാരന് ഒന്നുമില്ല.'' ഇതായിരുന്നു ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ്.

കോഡൂര്‍ റേഷന്‍ കടയിലെ ജീവനക്കാരനാണ് ഇയാള്‍. തനിക്ക് ഏതെങ്കിലും തീവ്രവാദ സംഘടനയുമായി ബന്ധമില്ലെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ടെങ്കിലും പോലീസ് അക്കാര്യം വിശ്വസിച്ചിട്ടില്ല. പ്രതിയുടെ ഫോണ്‍ കോളുകളും മറ്റും വിശദമായി പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം.

English summary
malappuram Man arrested for abusing niranjan kumar
topbanner topbanner

More News from this section

Subscribe by Email