Monday February 18th, 2019 - 5:45:am
topbanner

മലപ്പുറത്ത് നിന്നും പത്താം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയ മൂന്നു പേര്‍ പിടിയില്‍

NewsDesk
മലപ്പുറത്ത് നിന്നും പത്താം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയ മൂന്നു പേര്‍ പിടിയില്‍

മലപ്പുറം: മലപ്പുറത്തെ തിരൂരില്‍ നിന്ന് കാണാതായ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ ചേലേമ്പ്രയിലെ ബന്ധുവീട്ടില്‍ നിന്നും രണ്ടാഴ്ച മുമ്പ് തട്ടിക്കൊണ്ടു പോയ കേസില്‍ യുവതിയടക്കം മൂന്നു പേര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം അജ്മീറില്‍ നിന്നാണ് പെണ്‍കുട്ടിയെയും മറ്റു മൂന്നു പേരെയും പൊലീസ് കണ്ടെത്തിയത്. പ്രതികളെയും പെണ്‍കുട്ടികളെയും പൊലീസ് ഇന്നു നാട്ടിലെത്തിച്ചു. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. വിവാഹം കഴിക്കാന്‍ വേണ്ടിത്തന്നെയാണ് യുവാവ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയതെന്നാണ് കരുതപ്പെടുന്നത്. ഈമാസം 11നാണ് തിരൂര്‍ സ്വദേശി പുന്നേക്കാട്ട് ബാബുവിന്റെ മകള്‍ ധനശ്രീയെ ചേലേമ്പ്ര കൊളക്കാട്ടു ചാലിയിലെ അമ്മാവന്റെ വീട്ടില്‍ നിന്ന് കാണാതായത്.

കഴിഞ്ഞ മേയ് 11 നാണ് പെണ്‍കുട്ടിയെ കാണാതായത്. താമരശേരി തവര കുന്നുമ്മല്‍ അബ്ദുസമദിന്റെ നേത്യത്വത്തിലുള്ള സംഘമാണ് പെണ്‍ക്കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പെണ്‍ക്കുട്ടിയുടെ ബന്ധുക്കള്‍ തേഞ്ഞിപ്പാലം പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികെയാണ് പെണ്‍കുട്ടിയെ അജ്മീറില്‍ നിന്നും പിടികൂടിയത്.

സൈബര്‍ സെല്ലുമായി സഹകരിച്ച് മലപ്പുറം ഡിവൈഎസ്പി നടത്തിയ അന്വേഷണത്തില്‍ രാജസ്ഥാനിലെ അജ്മീറില്‍ വച്ച് പെണ്‍കുട്ടിയെയും തട്ടിക്കൊണ്ടുപോയ മൂന്നംഗ സംഘത്തേയും പിടികൂടുകയായിരുന്നു. താമരശേരി സ്വദേശികളായ കവരകുന്നുമ്മല്‍ അബ്ദുസമദ്(19), പി.വി.മുഹമ്മദ് ഷാഫി(23), രഹന റംഷീദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ അന്വേഷണ സംഘം വിമാന മാര്‍ഗം ഇന്നലെ രാത്രി എട്ട് മണിയോടെ മലപ്പുറത്ത് എത്തിച്ചു. പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയത് രഹനയായിരുന്നു. ഷാഫിയുടെ കൂടെ സഹായത്തോടെയാണ് സമദ് കാര്‍ വാടകയ്ക്ക് വിളിച്ചതും പോയതും. യാത്രയില്‍ ഒരിടത്തും ഇവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. ഇത് ഇവരെ കണ്ടെത്തുന്നതിന് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചു. ഇതിനിടയില്‍ കയ്യിലുണ്ടായിരുന്ന ഫോണ്‍ ഹൈദരാബാദില്‍ സംഘം വില്‍ക്കുകയും ചെയ്തിരുന്നു.

കെട്ടിടം പണിക്കാരനായ സമദ് ജോലി ആവശ്യാര്‍ത്ഥം പെണ്‍കുട്ടിയുടെ തിരൂരിലെ വീടിനടുത്ത് എത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. ജോലിക്കെത്തിയ അബ്ദുസമദ് പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും വിവാഹവാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോകുകയും ചെയ്‌തെന്നാണ് പരാതി. താമരശ്ശേരി സ്വദേശിയാണ് അബ്ദുസ്സമദ്. പരാതി ലഭിച്ച ദിവസം തന്നെ പോലീസ് വയനാട്, താമരശേരി എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. ഇവര്‍ കേരളം വിട്ടെന്ന് മനസിലാക്കിയ പൊലീസ് മലപ്പുറം ഡിവൈഎസ്പിയുടെ നേത്യത്വത്തില്‍ പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിരുന്നു.

ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നേരിട്ട് പോയി വിശദമായി അന്വേഷിച്ചെങ്കിലും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാതിരുന്നതിനാല്‍ കണ്ടെത്താനായില്ല. പെണ്‍കുട്ടിയെ കാണാതായതു മുതല്‍ പൊലീസ് അബ്ദുസമദിന്റെ സുഹ്യത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണ്‍ കോളുകള്‍ നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം അബ്ദുസമദിന്റെ മാതാവിന് വന്ന ഫോണ്‍ കോളിന്റെ വിശദാംശം പരിശോധിച്ചപ്പോഴാണ് ഇവര്‍ രാജസ്ഥാനിലുണ്ടെന്ന് പൊലീസിന് വ്യക്തമായത്. തുടര്‍ന്ന് തേഞ്ഞിപ്പലം പൊലീസ് അജ്മീര്‍ പൊലീസുമായി ബന്ധപ്പെടുകയും നാലു പേരെയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. 

ചേട്ടന്റെ മരണത്തില്‍ തരികിട സാബുവിനെയും ജാഫര്‍ ഇടുക്കിയെയും സംശയമുണ്ടെന്ന് സഹോദരന്‍

മകന്റേയും മരുമകളുടേയും ആദ്യരാത്രിയിലെ ലൈംഗീകതയ്ക്ക് ബന്ധുക്കളുടെ മാര്‍ഗനിര്‍ദ്ദേശം

മലപ്പുറത്ത് നിന്നും കാണാതായ പത്താം ക്ലാസുകാരിയെ അജിമീരില്‍ കണ്ടെത്തി

Viral News

Read more topics: malappuram, missing student, ajmeer
English summary
malappuram Chelembra missing student Prathikal police arrest
topbanner

More News from this section

Subscribe by Email