Friday September 21st, 2018 - 7:31:pm
topbanner

'ഹിന്ദു ഉണരണം': മേജര്‍ രവിക്ക് പിന്തുണയുമായി ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍

RAsh
'ഹിന്ദു ഉണരണം':  മേജര്‍ രവിക്ക് പിന്തുണയുമായി ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍

ഹിന്ദുക്കൾ ഉണരണമെന്ന മേജർ രവിയുടെ പ്രസ്താവനയ്ക്ക് പൂർണ്ണ പിന്തുണയുമായി ക്രിസ്ത്യൻ ഹെല്പ് ലൈൻ . ഇന്ത്യൻ ഭരണഘടനാ ആർട്ടിക്കിൾ 19 പ്രകാരം ഒരു പൗരന് അയാളുടെ അഭിപ്രായം പറയുന്നതിനുള്ള സ്വാതന്ത്രം ഉണ്ട്. മേജർ രവിയുടെ പ്രസ്താവന ഒരിക്കലും ഒരു കലാപ അധ്വാനമായി കാണാൻ കഴിയില്ല എന്ന ക്രിസ്ത്യൻ ഹെല്പ് ലൈൻ.

ഹിന്ദു സമൂഹം വാരിക്കുന്തവുമെടുത്തതു പോലീസിനെ അക്രമിക്കാനല്ല പറഞ്ഞത്, ബോംബ് പൊട്ടിക്കാനുമല്ല പറഞ്ഞത്. ഒറ്റക്കെട്ടായി പ്രതിക്ഷേധിക്കണം എന്നാണ് പറഞ്ഞത്. ക്ഷേത്രം ഏറ്റെടുത്തതില്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രതിക്ഷേധിക്കണം എന്ന് ഒരു വിശ്വാസി പറഞ്ഞപ്പോള്‍ അത് കലാപത്തിനുള്ള ആഹ്വാനമായി.

ഇന്ത്യയെ മുസ്ലിം രാജ്യമാറ്റി മാറ്റാൻ പോകുന്നു എന്ന പോപ്പുലർ ഫ്രണ്ടിന്റെ നീക്കവും ആരും കണ്ടില്ല അതിനെ കുറിച്ച ആരും ചർച്ച ചെയ്തില്ല, ഉത്തർ പ്രദേശിൽ ഗ്രാമങ്ങളിൽ ആരെങ്കിലും കൊല്ലപ്പെട്ടാൽ സംഘപരിവാറിന്റെ തലയിൽ കുറ്റം ചുമത്തുന്ന കേരളം മുഖ്യമന്ത്രിയും ഇതിനെക്കുറിച്ചു പ്രതികരിച്ചിട്ടില്ല .

ജനാധിപത്യത്തെ എതിർത്ത് ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാൻ പോകുന്നു എന്ന രാജ്യദ്രോഹ ആശയങ്ങൾക്കെതിരെ ആർക്കും ഒന്നും മിണ്ടാനില്ല. ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

English summary
major ravi statement supported by christian helpline facebook post
topbanner

More News from this section

Subscribe by Email