Monday September 24th, 2018 - 11:07:pm
topbanner

പീഡിപ്പിക്കുന്നവരുടെ ലീംഗം ഛേദിക്കണം; ശിക്ഷാ നിയമത്തില്‍ മാറ്റംവേണമെന്ന് മേജര്‍ രവി

NewsDesk
പീഡിപ്പിക്കുന്നവരുടെ ലീംഗം ഛേദിക്കണം; ശിക്ഷാ നിയമത്തില്‍ മാറ്റംവേണമെന്ന് മേജര്‍ രവി

പത്തനംതിട്ട: ലൈംഗിക പീഡനം വര്‍ധിച്ചുവരുന്ന ഇന്ത്യയില്‍ ശിക്ഷാ നിയമത്തില്‍ മാറ്റം വേണമെന്ന് സംവിധായകന്‍ മേജര്‍ രവി. കോന്നിയിലെ എന്‍.ഡി.എയുടെ തെരെഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മേജര്‍ രവി.

ഇന്ത്യയിലെ ശിക്ഷാ നടപടികളില്‍ ഇതിനായി കാര്യമായ മാറ്റം വരുത്തണം. പീഡന കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുടെ ലിംഗം ഛേദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം മറ്റൊരു പരിപാടിയിലും മേജര്‍ രവി സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. അടുത്തിടെ ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തക സിന്ധുസൂര്യകുമാറിനെ മുഖത്തുതുപ്പുമെന്ന് പറഞ്ഞ് വിവാദത്തിലായ വ്യക്തിയാണ് മേജര്‍ രവി.

ജിഷയുടെ കൊലപാതകം: സഹോദരിയുടെ സുഹൃത്ത് കസ്റ്റഡിയില്‍

ജിഷ വധക്കേസ്; ചേച്ചിയുടെ സുഹൃത്ത് പിടിയിലായത് ബെംഗളുരുവില്‍; വിരലടയാളം പരിശോധിക്കും

Read more topics: major ravi, india, need, rape
English summary
major ravi says india need New anti-rape law
topbanner

More News from this section

Subscribe by Email