Thursday September 20th, 2018 - 2:12:am
topbanner
Breaking News

ജിഷ വധ കേസ് അടക്കം നിര്‍ണ്ണായക കേസുകള്‍ റിപോര്‍ട്ട് ചെയ്ത പെരുമ്പാവൂരിലേ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ബലാല്‍സംഗ കേസില്‍ കുടുക്കി....

NewsDesk
ജിഷ വധ കേസ് അടക്കം നിര്‍ണ്ണായക കേസുകള്‍ റിപോര്‍ട്ട് ചെയ്ത പെരുമ്പാവൂരിലേ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ബലാല്‍സംഗ കേസില്‍ കുടുക്കി....

കൊച്ചി: ജിഷ വധ കേസ് അടക്കം നിര്‍ണ്ണായക കേസുകള്‍ ഏഷ്യാനെറ്റിനു റിപോര്‍ട്ട് ചെയ്ത പെരുമ്പാവൂരിലേ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ബലാല്‍സംഗ കേസില്‍ കുടുങ്ങി. ഭര്‍ത്താവിനെതിരേ നിയമ നടപടിക്ക് സഹായം ചോദിച്ച് വന്ന യുവതി ഹോട്ടല്‍ മുറിയില്‍ വച്ച് പീഡിപ്പിച്ചു എന്നും വദന സുരതം ചെയ്യിച്ചു എന്നുമാണ് മാധ്യമ പ്രവര്‍ത്തകനെതിരെ കേസ് കൊടുത്തിരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകന്‍ ബലാല്‍സംഗ കേസില്‍ ഒളിവില്‍ പോയിരിക്കുകയാണ്. യുവതി തന്റെ കുഞ്ഞിനെ കുറുപ്പുംപടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയും ആ കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് പൊലീസുകാര്‍ കൈമാറുകയും ചെയ്തിരുന്നു. കുഞ്ഞിനെ വിട്ടുകിട്ടുവാനും അഭിഭാഷകനായ തന്റെ ഭര്‍ത്താവിനെതിരെ കേസ് നടത്തുവാനും സഹായമാവശ്യപ്പെട്ടുമാണ് മാധ്യമ പ്രവര്‍ത്തകനെ യുവതി സമീപിച്ചത്.

മാധ്യമ പ്രവര്‍ത്തകന്‍ കേസില്‍ ഇടപെടുകയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് പരാതി നല്‍കുവാന്‍ യുവതിയെ സഹായിക്കുകയും ചെയ്തു. അപ്പോഴാണ് യുവതി മാനിസകരോഗത്തിന് ചികിത്സ നേടിയിട്ടുണ്ടെന്നും ഇപ്പോഴും രോഗമുണ്ടെന്നും കുഞ്ഞിനെ ഉപദ്രവിക്കുമെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി രമേശിനെയും കൂടെയുണ്ടായിരുന്ന അഭിഭാഷകനെയും അറിയിച്ചത്.

തുടര്‍ന്ന് കാക്കനാടുള്ള മാനസികരോഗ വിദഗ്ധന്റെ അടുത്ത് യുവതി മാനസികരോഗത്തിന് ചികിത്സ തേടിയതായും മാധ്യമ പ്രവര്‍ത്തകന്‍ മനസിലാക്കി. കുഞ്ഞിനേ കാണാന്‍ പോയി തിരികെ വരുമ്പോള്‍ തനിക്ക് താമസിക്കാന്‍ ഇടം ഇല്ലെന്നും തന്നെയും വീട്ടിലേക്കു കൂട്ടണമെന്നും യുവതി ആവശ്യപ്പെട്ടു. എന്നാല്‍ അത് ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് മാധ്യമ പ്രവര്‍ത്തകന്‍ ഇവര്‍ക്ക് താമസിക്കാന്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിക്ക് സമീപം ഒരു ഹോട്ടലില്‍ മുറി എടുത്ത് കൊടുത്തു.

ഇതിനു ശേഷം ഭക്ഷണം വാങ്ങി നല്‍കാന്‍ മുറിയില്‍ ചെന്ന സമയത്ത് യുവതി ലൈംഗീക താല്പര്യം അറിയിച്ച് മാധ്യമ പ്രവര്‍ത്തകന്റെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തു. എന്നാല്‍ യുവാവ് ഒഴിഞ്ഞുമാറി പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചു. ഈ സമയം യുവതി ചുരുദാര്‍ ഷാള്‍ കൊണ്ട് കഴുത്തില്‍ കുടുക്കി ശ്വാസം മുട്ടിക്കുകയും ബലമായി ലൈംഗീക വൃത്തിക്ക് ശ്രമിക്കുകയും ചെയ്‌തെങ്കിലും യുവാവ് ബഹളം വച്ച് ഹോട്ടല്‍ മുറിയില്‍ നിന്നും ഓടി പുറത്ത് പോവുകയായിരുന്നു.

പിന്നീട് പ്രശസ്തനായ ഒരു വക്കീല്‍ മുഖേന മാധ്യമ പ്രവര്‍ത്തകനെതിരെ യുവതിയെ വദനസുരതം നടത്തുവാന്‍ പ്രേരിപ്പിച്ചെന്നാരോപിച്ചാണ് കേസ് ഫയല്‍ ചെയ്തു. കേസില്‍ നിന്നും ഒഴിവാക്കാന്‍ യുവതി ആദ്യം പണം ആവശ്യപ്പെട്ടിരുന്നു. ചെയ്യാത്ത തെറ്റിന് പണം നല്‍കാനാകില്ലെന്ന് മാധ്യമ പ്രവര്‍ത്തകന്‍ അറിയിച്ചതോടെയാണ് കേസു കൊടുത്തത്.

പരാതിക്കാരിയായ യുവതി ആദ്യം ഒരാളെ വിവാഹം കഴിച്ചിരുന്നു. പിന്നീട് അയാളുമായുളള യുവതിയുടെ കേസുകള്‍ നടത്തിയ പെരുമ്പാവൂരിലെ പ്രമുഖ അഭിഭാഷകനുമായി അടുക്കുകയായിരുന്നു. തുടര്‍ന്ന് വക്കീല്‍ പീഡിപ്പിച്ചു എന്നു കാണിച്ച് യുവതി പോലീസില്‍ പരാതി നല്‍കി. കേസ് പിന്‍വലിക്കാന്‍ വിവാഹം കഴിക്കണം എന്ന ഭീഷണിക്കു വഴങ്ങിയാണ് അഭിഭാഷകന്‍ യുവതിയെ വിവാഹം കഴിച്ചത്.

അവര്‍ ഇത്തരത്തില്‍ പലരേയും ഭീഷണിപെടുത്തിയതായി ഭര്‍ത്താവായ അഭിഭാഷകന്‍ സ്റ്റേറ്റ്‌മെന്റ് നല്‍കിയിട്ടുണ്ട്. യുവതിക്ക് മാനസിക വൈകല്യം ഉണ്ടെന്ന മെഡിക്കല്‍ റിപോര്‍ട്ടും മാധ്യമ പ്രവര്‍ത്തകന് തുണയായേക്കും. മാധ്യമ പ്രവര്‍ത്തകന്‍ ഇപ്പോള്‍ പ്രമുഖ അഡ്വ. വിമല ബിനു മുഖേന മുന്‍ കൂര്‍ ജാമ്യത്തിനുളള ശ്രമം നടത്തുകയാണ്. ഹര്‍ജി തിങ്കളാഴ്ച്ച കോടതി പരിഗണിക്കും.

English summary
major journalist in the Perumbavoor rape case
topbanner

More News from this section

Subscribe by Email