Monday November 19th, 2018 - 6:54:am
topbanner

തളിപ്പറമ്പ് പോലീസ് ഡംപിങ് യാര്‍ഡില്‍ ദുരൂഹ സാഹചര്യത്തില്‍ തീപിടിത്തം; വാഹനങ്ങള്‍ കത്തിനശിച്ചു

NewsDesk
തളിപ്പറമ്പ് പോലീസ് ഡംപിങ് യാര്‍ഡില്‍ ദുരൂഹ സാഹചര്യത്തില്‍ തീപിടിത്തം; വാഹനങ്ങള്‍ കത്തിനശിച്ചു

തളിപ്പറമ്പ്: വെള്ളാരംപാറ പോലീസ് ഡംപിങ് യാര്‍ഡില്‍ ദുരൂഹ സാഹചര്യത്തില്‍ വന്‍ തീപിടുത്തം. ഏഴു വാഹനങ്ങള്‍ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു തീപിടിത്തം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡ് വിവരമറിയിച്ചതുപ്രകാരം എത്തിയ അഗ്നിശമനസേനയും പോലീസും ചേര്‍ന്നാണ് തീപിടുത്തം നിയന്ത്രണവിധേയമാക്കിയത്.

അപ്പോഴേക്കും മൂന്ന് മിനിലോറികളും രണ്ട് ഗുഡ്സ് ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളും കത്തിനശിച്ചിരുന്നു. തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ പത്തിലേറെ തവണ ഇവിടെ ചെറുതും വലുതുമായ തീപിടുത്തങ്ങളുണ്ടായതായി അഗ്നിശമനസേന പറഞ്ഞു.

ഇന്നലെ വൈകുന്നേരം തന്നെ ഇവിടെ മണിക്കൂറുകള്‍ നീണ്ട വന്‍ തീപിടുത്തമുണ്ടായിരുന്നു. ഡംപിങ് യാര്‍ഡില്‍ വൈദ്യുതിയോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ ഇരുള്‍മൂടിക്കിടക്കുകയാണ്.

ടിപ്പര്‍ലോറികള്‍, മിനിലോറികള്‍, ഗുഡ്സ് ഓട്ടോറിക്ഷകള്‍, സ്‌കൂട്ടറുകള്‍ ബൈക്കുകള്‍ എന്നിവയുള്‍പ്പെടെ ആയിരത്തിലേറെ വാഹനങ്ങള്‍ ഇവിടെ സൂക്ഷിതച്ചിട്ടുണ്ട്. കാടുകയറികിടക്കുന്നതിനാല്‍ പെട്ടെന്ന് തീപിടിച്ചാല്‍ വാഹനങ്ങളെ തീയില്‍ നിന്ന് രക്ഷിക്കാനാവാത്ത സ്ഥിതിയാണ്.

വിവിധ കേസുകളില്‍ പിടികൂടിയ തൊണ്ടിമുതലായ വാഹനങ്ങളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. നേരത്തെ തൊണ്ടിവാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ച് ആക്രിക്കാര്‍ക്ക് വില്‍പന നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുക്കുകയും അഞ്ച് പോലീസുകാരെ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. തീവെച്ചതാണെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണമാരംഭിച്ചിട്ടുള്ളത്.

Read more topics: fire, police, vehicle, taliparamba
English summary
Major fire breaks out at police dump yard for seized vehicles in taliparamba
topbanner

More News from this section

Subscribe by Email