Friday September 21st, 2018 - 11:48:pm
topbanner

ദുരന്തഭൂമിയായി പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രം; വെടിക്കെട്ട് അപകടം കേരളത്തെ ഞെട്ടിച്ചു

NewsDesk
ദുരന്തഭൂമിയായി പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രം; വെടിക്കെട്ട് അപകടം കേരളത്തെ ഞെട്ടിച്ചു

കൊല്ലം: കേരള ചരിത്രത്തില്‍ ഇന്നവേരെ ഇല്ലാത്ത വന്‍ വെടിക്കെട്ട് ദുരന്തത്തിനാണ് പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്ര പരിസരം സാക്ഷിയായത്. കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുകയും പൊള്ളലേല്‍ക്കുകയും ചെയ്ത് ഏതാണ്ട് 86 പേര്‍ മരിച്ചതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഒട്ടേറെപേര്‍ ഗുരുതരാവസ്ഥയിലായതിനാല്‍ മരണസംഖ്യ ഉര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്.

പുലര്‍ച്ചെ 3.30ന് കമ്പപ്പുരയ്ക്ക് തീപ്പിടിച്ചാണ് അപകടമുണ്ടായത്. ഏതാണ്ട് 75 ശതമാനം വെടിയും പൊട്ടിത്തീര്‍ന്ന ശേഷമായിരുന്നു അപകടം. കമ്പപ്പുരയില്‍ സൂക്ഷിച്ചിരുന്ന ഇരുപതോളം കതിനകള്‍ ഒന്നിച്ചുപൊട്ടിയതോടെ സമീപത്തുണ്ടായ കെട്ടിടവും തകര്‍ന്നുവീഴുകയായിരുന്നു.

അപകടത്തില്‍ കമ്പപ്പുരയും ദേവസ്വം ബോര്‍ഡിന്റെ കെട്ടിടവും പൂര്‍ണ്ണമായും തകര്‍ന്നു. ചുറ്റുമുള്ള വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഒന്നരക്കിലോമാീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടനത്തിന്റെ പ്രകമ്പനം ഉണ്ടായതാണ് വിവരം.

സംഭവത്തില്‍ സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ധനസഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ എല്ലാ ആശുപത്രികളിലും അടിന്തരമായി സജ്ജീകരണം ഒരുക്കാന്‍ ജില്ലാ ആരോഗ്യവകുപ്പ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറും അറിയിച്ചു.

 കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിനു കാരണം വിലക്കു വകവയ്ക്കാതിരുന്നത്

കൊല്ലത്ത് വെടിക്കെട്ടപകടത്തില്‍ 84 മരണം ; 200 പേര്‍ ആശുപത്രിയില്‍

English summary
Major fire at Kerala's Paravoor temple in Kollam
topbanner

More News from this section

Subscribe by Email