topbanner
Saturday December 16th, 2017 - 8:28:pm
topbanner
topbanner

സമരവേദിയില്‍ ചാണകവെള്ളം തളിച്ച മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

NewsDesk
സമരവേദിയില്‍ ചാണകവെള്ളം തളിച്ച മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കൊട്ടാരക്കര: കൊടിക്കുന്നില്‍ സുരേഷ് എം.പി.യുടെ ഉപവാസവേദിയില്‍ ചാണകവെള്ളം തളിച്ച മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ദളിത് പീഡന വകുപ്പു പ്രകാരമാണ് കേസെടുത്തത്.

ദളിത് കോണ്‍ഗ്രസ് നേതാക്കളായ പാത്തല രാഘവന്‍, പെരുങ്കുളം സജിത്ത് എന്നിവരും കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റിയും റൂറല്‍ എസ്.പി.ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

കഴിഞ്ഞദിവസമാണ് കൊടിക്കുന്നില്‍ സുരേഷ് എം.പി.യുടെ ഉപവാസവേദിയില്‍ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ച് പ്രതിഷേധിച്ചത്. റെയില്‍വേയുമായി ബന്ധപ്പെട്ട ആവശ്യങ്ങളുന്നയിച്ചാണ് ഉപവാസം നടത്തിയത്.

സ്ഥലത്ത് ചാണകവെള്ളം തളിച്ചത് ബി.ജെ.പി.യില്‍ ചാതുര്‍വര്‍ണ്യം നിലനില്‍ക്കുന്നതിന് തെളിവാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. അതേസമയം, റെയില്‍വേ അവഗണനയെന്നും പറഞ്ഞ് അനാവശ്യസമരം നടത്തി ജനത്തെ പറ്റിച്ച കൊടിക്കുന്നില്‍ പൊതുജനങ്ങളോട് മാപ്പ് പറയണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി ജി. ഗോപകുമാര്‍ പറഞ്ഞു.

English summary
Mahila Morcha sprinkles cow dung on dais of Kodikkunnil suresh
topbanner topbanner

More News from this section

Subscribe by Email