Wednesday November 21st, 2018 - 11:41:pm
topbanner

മാഹി ഇരട്ടക്കൊലപാതകത്തില്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

rajani v
മാഹി ഇരട്ടക്കൊലപാതകത്തില്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: മാഹിയില്‍ നടന്ന ഇരട്ടക്കൊലപാതകത്തിനെക്കുറിച്ച് സര്‍ക്കാരിനോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി.തിങ്കളാഴ്ച രാത്രിയാണ് മാഹിയില്‍ ന്യൂമാഹിയിലും രാഷ്ട്രീയ കൊലപാതകം നടന്നത്. സിപിഎം പ്രാദേശിക നേതാവ് ബാബുവും ആര്‍എസ്എസ് പ്രവര്‍ത്തകനായ ഷമേജുമാണ് മരിച്ചത്.

ബാബുവിനെ പത്തംഗ സംഘവും ഷമേജിനെ എട്ടംഗ സംഘവുമാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ അക്രമസംഭവങ്ങള്‍ അരങ്ങേറുകയും ചെയ്തു. സംഭവം ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചാണ് രാജ്‌സഭവന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതിനിടെ കേസിന്റെ അന്വേണവുമായി ബന്ധപ്പെട്ട് പുതുച്ചേരി ഡിജിപി സുനില്‍ കുമാര്‍ ഗൗതം സംസ്ഥാന ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായി കൂടിക്കാഴ്ച നടത്തി.

Read more topics: mahi, murders, governer report
English summary
mahi murders governer report
topbanner

More News from this section

Subscribe by Email