Friday November 16th, 2018 - 12:28:am
topbanner

മാഹിയിലെ മദ്യഷാപ്പുകൾക്ക് മാര്‍ച്ച്‌ അവസാനത്തോടെ താഴുവീഴും

NewsDesk
മാഹിയിലെ മദ്യഷാപ്പുകൾക്ക് മാര്‍ച്ച്‌ അവസാനത്തോടെ താഴുവീഴും

മാഹി : മാഹിയിലെ മദ്യഷാപ്പുകൾക്ക് മാര്‍ച്ച്‌ അവസാനത്തോടെ താഴുവീഴും. മാഹിയുടെ കാര്യത്തില്‍ പ്രത്യേക ഇളവൊന്നും അനുവദിക്കാനാവില്ലെന്നു സുപ്രീം കോടതി ഉത്തരവിട്ടതോടെ ഈ മേഖലയില്‍ ദേശീയപാതയോരത്തെ മദ്യഷാപ്പുകള്‍ക്ക് മാര്‍ച്ച്‌ അവസാനത്തോടെ താഴുവീഴുമെന്ന് ഉറപ്പായി.

തലശ്ശേരി - മാഹി ബെപാസ് റോഡിന്റെ നിര്‍മ്മാണം തുടങ്ങാനിരിക്കെ, പാതയോരത്തെ മദ്യഷാപ്പുകള്‍ അടക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതിന് സാവകാശം തേടി മാഹിയിലെ മദ്യവ്യാപാരികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രിം കോടതി തള്ളിയത്. ദേശീയപാതയുടെ അഞ്ഞൂറ് മീറ്റര്‍ ചുറ്റളവില്‍ ഏപ്രില്‍ ഒന്നുമുതല്‍ മദ്യഷാപ്പുകള്‍ പാടില്ലെന്നിരിക്കെ നഗരത്തിലെ മദ്യഷാപ്പുകള്‍ മുഴുവന്‍ നീക്കേണ്ടിവരും. ചീഫ് ജസ്റ്റിസ് കഹാര്‍, ജസ്റ്റിസ് ചന്ദ്രചൂഡന്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി തള്ളിയത്.

ഈ ഹര്‍ജി അംഗീകരിച്ചാല്‍ നേരത്തെ പുറപ്പെടുവിച്ച വിധിയുടെ സത്ത തന്നെ ഇല്ലാതാവുമെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സമാനസ്വഭാവമുള്ള പ്രശ്നങ്ങളുയര്‍ത്തി വ്യാപാരികള്‍ കോടതിയെ സമീപിക്കാനും അതു വഴിയൊരുക്കും.

മാഹിമേഖലയില്‍ മൊത്തം 64 മദ്യഷാപ്പുകളാണുള്ളത്. ദേശീയപാതയുടെ അഞ്ഞൂറു മീറ്റര്‍ ദൂരപരിധി വിട്ട് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ മൂന്നു ഷാപ്പുകള്‍ ഒഴിച്ചുനിറുത്തിയാല്‍ മറ്റു 28 ഷാപ്പുകളും ഇല്ലാതാവും. അടച്ചിടല്‍ ഉറപ്പായിക്കഴിഞ്ഞ മദ്യഷാപ്പുകള്‍ മാഹിയുടെ ഉള്‍നാടന്‍ പ്രദേശങ്ങളായ ചാലക്കര, ഈസ്റ്റ് പള്ളൂര്‍, പന്തക്കല്‍, ചെമ്ബ്ര, പള്ളൂര്‍ ഭാഗങ്ങളിലേക്ക് പറിച്ചുനടാന്‍ ത്വരിതഗതിയില്‍ നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍, ഇതിനെതിരെ എല്ലായിടങ്ങളിലും ജനകീയപ്രതിരോധമുയര്‍ന്നുവരികയാണ്.

Read more topics: mahe, liqure shop,
English summary
mahe liqure shop will close march 31st
topbanner

More News from this section

Subscribe by Email