Friday September 21st, 2018 - 1:43:pm
topbanner
Breaking News

മാഹിയില്‍ സിപിഎം നേതാവിന്റെ കൊലപാതകം; 3 ആര്‍എസ്എസ്സുകാര്‍ അറസ്റ്റില്‍

NewsDesk
മാഹിയില്‍ സിപിഎം നേതാവിന്റെ കൊലപാതകം; 3 ആര്‍എസ്എസ്സുകാര്‍ അറസ്റ്റില്‍

കണ്ണൂര്‍: മാഹിയില്‍ സിപിഎം നേതാവ് കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ട കേസില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ജെറിന്‍ സുരേഷ്, നിജേഷ്, ശരത് എന്നിവരാണ് അറസ്റ്റിലായത്. നേരത്തേ പോലീസ് കസ്റ്റഡിയിലെടുത്ത 13 പേരില്‍പ്പെട്ടവരാണിവര്‍.

കേസുമായി ബന്ധമുണ്ടെന്നു കരുതുന്നവരുടെ പട്ടിക കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് തയാറാക്കിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ടത്. അക്രമിസംഘം പതിയിരുന്ന് ബാബുവിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ജെറിന്‍ സുരേഷ് കേസലിലെ പ്രധാന കണ്ണിയെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. സംഭവത്തില്‍ നേരിട്ട് പങ്കില്ലെങ്കിലും, വിലപ്പെട്ട വിവരങ്ങള്‍ ഇയാള്‍ വഴി പൊലീസിന് ലഭിച്ചതായാണ് അറിയുന്നത്.

മൊത്തം എട്ട് അംഗ സംഘമാണ് കൊല നടത്തിയതെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. ഇവരെല്ലാം പാനൂര്‍ ചെണ്ടയാട് ഭാഗത്തുള്ളവരാണ്. പ്രതികള്‍ കുറ്റസമ്മതം നടത്തിയതായും സൂചനയുണ്ട്. കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. കൂടുതല്‍ പ്രതികള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

Read more topics: Mahe, Babu, murder, RSS, arrest
English summary
Mahe Babu murder: Three RSS members arrested
topbanner

More News from this section

Subscribe by Email