topbanner
Tuesday December 12th, 2017 - 10:11:am
topbanner
topbanner

മദ്രസാ അധ്യാപകന്റെ പീഡനം ക്ലാസെടുക്കുന്നതിനിടയില്‍; പരാതിപ്പെട്ടത് കൈക്രിയ അതിരുകടന്നപ്പോള്‍

NewsDesk
മദ്രസാ അധ്യാപകന്റെ പീഡനം ക്ലാസെടുക്കുന്നതിനിടയില്‍; പരാതിപ്പെട്ടത് കൈക്രിയ അതിരുകടന്നപ്പോള്‍

കണ്ണൂര്‍: ഇരിട്ടിയില്‍ അറസ്റ്റിലായ മദ്രസാ അധ്യാപകന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മാസങ്ങളോളമായി പീഡിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട്. അടിക്കാനെന്ന വ്യാജേനയും മറ്റും അടുത്തെത്തുന്ന അധ്യാപകന്‍ കുട്ടികളോട് മോശമായ രീതിയിലായിരുന്നു പെരുമാറിയിരുന്നത്.

എട്ടും പതിനൊന്നും വയസുള്ള പെണ്‍കുട്ടികളായതിനാല്‍ അധ്യാപകന്റെ പീഡനം തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ പീഡനം അതിരുകടന്നതോടെ പെണ്‍കുട്ടികള്‍ വീട്ടില്‍ പരാതി പറയുകയായിരുന്നു.

സംഭവത്തില്‍, ഇരിട്ടി മുഴക്കുന്നില്‍ വയനാട് തരുവണ സ്വദേശി മുഹമ്മദ് റാഫിയാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്നാണ് കേസ്. ഇയാള്‍ക്കെതിരെ പോസ്‌കോ നിയമ പ്രകാരം കേസെടുത്തു.

ക്ലാസ് നടക്കുന്നതിടെ അധ്യാപകന്‍ മോശമായി പെരുമാറിയെന്ന് വിദ്യാര്‍ഥിനികള്‍ വീട്ടില്‍ വിവരം അറിയിക്കുകയായിരുന്നു. രക്ഷിതാക്കളാണ് മുഴക്കുന്ന് പൊലീസില്‍ പരാതി നല്‍കിയത്.

Read more topics: madrasa, tutor, arrest, Kannur, girl
English summary
madrasa tutor arrested in Kannur for sexually abusing minor girls
topbanner topbanner

More News from this section

Subscribe by Email