Wednesday April 25th, 2018 - 12:30:pm
topbanner

കണ്ണൂര്‍; പതിനൊന്നുകാരിയെ മാസങ്ങളോളം പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ പിടിയില്‍

NewsDesk
കണ്ണൂര്‍; പതിനൊന്നുകാരിയെ മാസങ്ങളോളം പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ പിടിയില്‍

കണ്ണൂര്‍: പതിനൊന്നു വയസ് പ്രായമുള്ള പെണ്‍കുട്ടിയെ മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. ആലക്കോട് ഉദയഗിരി സ്വദേശി കക്കാട്ട് വളപ്പില്‍ മുഹമ്മദ് റാഫി (32 )ആണ് അറസ്റ്റിലായത്.

കഴിഞ്ഞ പത്തുവര്‍ഷത്തോളമായി കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ മദ്രസയില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു വരികയാണ് റാഫി. 2017 ഒക്ടോബര്‍ മുതല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്.

അടുത്തിടെ മദ്രസയിലേക്ക് പോകാന്‍ മടികാണിച്ച കുട്ടിയോട് കുട്ടിയുടെ മാതാവ് വിശദമായി ചോദിച്ചപ്പോഴാണ് ഞെട്ടിക്കുന്ന പീഡനവിവരം അറിയുന്നത്. പിന്നീട് രക്ഷിതാക്കള്‍ വളപട്ടണം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പെണ്‍കുട്ടിയുടെ മൊഴിയെത്തുടര്‍ന്ന് വളപട്ടണം എഎസ്പി അരവിന്ദ് സുകുമാരന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇയാള്‍ മദ്രസയിലെത്തുന്ന മറ്റുകുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടാകുമെന്നും ഭീതികാരണം പുറത്തു പറയാന്‍ മടിക്കുന്നതാണെന്നും സംശയമുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍  ഹാജരാക്കും.

Read more topics: Madrasa, teacher, arrest, girl, kannur
English summary
Madrasa teacher arrested for molesting girl in kannur

More News from this section

Subscribe by Email