Thursday September 20th, 2018 - 1:09:am
topbanner
Breaking News

തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കമ്പനി വിപുലീകരണം ഹൈക്കോടതി സ്‌റ്റേ ചെയ്തു

NewsDesk
തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കമ്പനി വിപുലീകരണം ഹൈക്കോടതി സ്‌റ്റേ ചെയ്തു

ചെന്നൈ: തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ വിപുലീകരണം സ്‌റ്റേ ചെയ്തുകൊണ്ട് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ രണ്ടാം ഘട്ട വിപുലീകരണം തടയണമെന്ന് ആവശ്യപ്പെട്ട് സമീപവാസികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി വന്നത്.

കേന്ദ്രസര്‍ക്കാര്‍ പൊതുതെളിവെടുപ്പ് നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഫാക്ടറിക്കെതിരായ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണു കോടതിയുടെ നിര്‍ദേശം.

1200 ടണ്‍ ചെമ്പ് ഉത്പാദിപ്പിക്കുന്ന കേന്ദ്രമാണ് തൂത്തുക്കുടിയിലേത്. ഇത് 2400 ടണ്‍ ആക്കാനുള്ള വിപുലീകരണ ശ്രമമാണ് കമ്പനി നടത്തിക്കൊണ്ടിരുന്നത്. ഇത് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സമരക്കാര്‍ ആദ്യം രംഗത്തെത്തിയിരുന്നത്. ഒപ്പം കമ്പനി അടച്ചു പൂട്ടണമെന്ന ആവശ്യവും ഉന്നയിച്ചു.

മേഖലയില്‍ നിരോധനാജ്ഞ ലംഘിച്ചു കൊണ്ട് ആളുകള്‍ തടിച്ചു കൂടിയിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് സമരരംഗത്തുള്ളത്. സമരം അക്രമാസ്‌കതമായതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെപ്പില്‍ തിങ്കളാഴ്ച 11പേരാണ് മരിച്ചത്.

ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വേദാന്ത റിസോഴ്‌സസിന്റെ ഉപകമ്പനിയാണു തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ ഇന്‍ഡസ്ട്രീസ് (ഇന്ത്യ). ഇലക്ട്രോണിക് സര്‍ക്യൂട്ട് ഘടകങ്ങള്‍, ചെമ്പു വയറുകള്‍, ചെമ്പു കമ്പികള്‍ തുടങ്ങിയവ ഇവിടെ ഉല്‍പാദിപ്പിക്കുന്നു. സള്‍ഫ്യൂറിക് ആസിഡ്, ഫോസ്‌ഫോറിക് ആസിഡ് ഉള്‍പ്പെടെ ഒട്ടേറെ രാസവസ്തുക്കളും തയാറാക്കുന്നുണ്ട്. പ്ലാന്റുകളില്‍ നിന്ന് ഉയരുന്ന വിഷപ്പുകയും കാര്‍ഷിക മേഖലയിലേക്കു പുറന്തള്ളുന്ന രാസമാലിന്യങ്ങളും സമീപപ്രദേശങ്ങളില്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്കു കാരണമാകുന്നെന്ന് വര്‍ഷങ്ങളായി നാട്ടുകാര്‍ക്കു പരാതിയുണ്ട്.

ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത്, 2013-ല്‍ ഇന്ധനച്ചോര്‍ച്ച റിപ്പോര്‍ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്നു പ്ലാന്റ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരുന്നു. സര്‍ക്കാര്‍ ഉത്തരവിനെതിരെ കമ്പനി ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചു. ട്രൈബ്യൂണല്‍ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

Read more topics: Madras, High Court, Sterlite plant
English summary
Tuticorin protest: Madras High Court stays expansion of Sterlite plant
topbanner

More News from this section

Subscribe by Email