Tuesday June 19th, 2018 - 12:29:pm
topbanner
Breaking News

മധുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്നത്തേക്ക് മാറ്റിയതില്‍ അപാകതയില്ലെന്ന് ആരോഗ്യ മന്ത്രി

Jikku Joseph
മധുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്നത്തേക്ക് മാറ്റിയതില്‍ അപാകതയില്ലെന്ന് ആരോഗ്യ മന്ത്രി

തൃശൂര്‍: നാട്ടുകാരുടെ മര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്നത്തേക്ക് മാറ്റിവെച്ചതില്‍ അപാകതയില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. തന്നോട് അഭിപ്രായം തേടിയ ശേഷമായിരുന്നു ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് മന്ത്രി പറഞ്ഞു.

പോസ്റ്റ്മോര്‍ട്ടം കുറ്റമറ്റതായി നടത്താന്‍ വേണ്ടിയാണ് ഇന്നത്തേക്ക് മാറ്റിയതെന്നും ആരോഗ്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വൈകിപ്പിക്കില്ലെന്നും മധുവിന്റെ കുടുംബത്തിനുള്ള ധനസഹായം എത്രയും പെട്ടെന്ന് കൊടുക്കുമെന്നും മന്ത്രി അറിയിച്ചു.

വ്യാഴാഴ്ച വൈകുന്നേരത്തോടെ കൊല്ലപ്പെട്ട മധുവിന്റെ മൃതദേഹം ഇന്നലെ തൃശൂര്‍ മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ നേരം വൈകിയത് കണക്കിലെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

English summary
madhu death case health minister k.k shylaja

More News from this section

Subscribe by Email