Thursday September 20th, 2018 - 3:07:pm
topbanner
Breaking News

മധുവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു

Anju NC
മധുവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു

പാലക്കാട്: ആദിവാസി യുവാവ് മധുവിന്റെ മൃതദേഹവുമായി വന്ന ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് മധുവിന്റെ ഊരിലേക്ക് കൊണ്ടുപോകും വഴി മുക്കാലി എന്ന സ്ഥലത്തുവെച്ചാണ് മൃതദേഹം തടഞ്ഞത്. കേസിലെ മുഴുവന്‍ പ്രതികളയെും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് നാട്ടുകാര്‍ ആംബുലന്‍സ് തടഞ്ഞത്. മുഴുവന്‍ പ്രതികളെയും പിടികൂടിയ ശേഷം മൃതദേഹം വിട്ടുനല്‍കാമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

ഇന്ന് ഉച്ചയ്ക്കാണ് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മധുവിന്റെ മൃതദേഹം കുടുംബത്തിനു വിട്ടുനല്‍കിയത്. വ്യാഴാഴ്ച വൈകീട്ടാണ് മധുവിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചത്. ആശുപത്രിയിലെത്തിക്കുന്ന വഴി മധു മരിക്കുകയും ചെയ്തു. ഇതിനു പിന്നാലെ അട്ടപ്പാടിയില്‍ വന്‍ പ്രതിഷേധമാണുയര്‍ന്നത്.

Read more topics: madhu, deadbody, stops, tribals,
English summary
madhu's deadbody stops by tribals
topbanner

More News from this section

Subscribe by Email