Monday May 21st, 2018 - 8:36:pm
topbanner

ശുഹൈബ് വധം : അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ഞങ്ങളോടൊപ്പമുള്ളവര്‍; ശിരസ് കുനിക്കുന്നുവെന്ന് എം സ്വരാജ്

rajani v
ശുഹൈബ് വധം : അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ഞങ്ങളോടൊപ്പമുള്ളവര്‍; ശിരസ് കുനിക്കുന്നുവെന്ന് എം സ്വരാജ്

തിരുവനന്തപുരം: ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി എം.സ്വരാജ് എം.എല്‍.എ. ശുഹൈബിന്റെ കൊലപാതകത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ഞങ്ങളോടൊപ്പമുള്ളവരാണെന്നതില്‍ ശിരസ് കുനിക്കുന്നുവെന്ന് എം സ്വരാജ് പറഞ്ഞു. ധനവിനിയോഗബില്ലിന്റെ ചര്‍ച്ചയിലാണ് ശുഹൈബ് വധക്കേസിനെക്കുറിച്ച് സ്വരാജ് നിയമസഭയില്‍ സംസാരിച്ചത്.

'അറസ്റ്റ് ചെയ്യപ്പെട്ടവരെ സംബന്ധിച്ച വാര്‍ത്തയ്ക്കും യാഥാര്‍ത്ഥ്യത്തിനും ഞങ്ങള്‍ക്ക് അഭിമാനിക്കാനില്ല. ആ വധം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. കൊലപാതകത്തെ അപലപിക്കുന്നു. യാതൊരു ന്യായീകരണവും നിരത്തി കൊലയെ ന്യായീകരിക്കുന്നില്ല'- സ്വരാജ് പറഞ്ഞു. കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചിരുന്നു. അതിനു ശേഷമാണ് ഹൈക്കോടതി വിധി വരുന്നത്.

 

Read more topics: m swaraj, respond, shuhaib murder
English summary
m swaraj respond shuhaib murder

More News from this section

Subscribe by Email