Thursday September 20th, 2018 - 2:27:pm
topbanner
Breaking News

ജനതാദള്‍(യു) ഇടതുമുന്നണിയിലേക്ക്; കൃഷിമന്ത്രി കെ പി മോഹനന്‍ ഉടന്‍ രാജിവെച്ചേക്കും

NewsDesk
ജനതാദള്‍(യു) ഇടതുമുന്നണിയിലേക്ക്; കൃഷിമന്ത്രി കെ പി മോഹനന്‍ ഉടന്‍ രാജിവെച്ചേക്കും

തിരുവനന്തപുരം: ഇടതുമുന്നണിയില്‍ നിന്നും യുഡിഎഫിലേക്ക് ചേക്കേറിയ ജനതാദള്‍ യുണൈറ്റഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നെ ഇടതുമുന്നണിയിലേക്ക് തിരിച്ചെത്തുന്നു.
ഇതിന് മുന്നോടിയായാണ് എം പി വീരേന്ദ്ര കുമാറിന്റെ പുസ്തകം പിണറായി വിജയന്‍ പ്രകാശനം ചെയ്യുന്നത്. വീരേന്ദ്ര കുമാറും പിണറായി വിജയനും കാലങ്ങളായുള്ള ശത്രുതയ്ക്ക് ഇതോടെ അന്ത്യമാകുമെന്നാണ് ഇരു പാര്‍ട്ടികളുടെയും വിലയിരുത്തല്‍.
വീരേന്ദ്രകുമാര്‍ രചിച്ച് സിപിഐഎമ്മിന്റെ നിയന്ത്രണത്തിലുളള ചിന്താ പബ്ലിക്കേഷന്‍ പുറത്തിറക്കുന്ന 'ഇരുള്‍ പരക്കുന്ന കാലം' എന്ന പുസ്തകത്തിന്റെ പ്രകാശനമാണ് വൈകിട്ട് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടക്കുന്നത്.
ജനതാദളിന്റെ തിരിച്ചുവരവ് ഇതിനകം തന്നെ മുന്നണിയും പാര്‍ട്ടിയും ചര്‍ച്ച ചെയ്തു കഴിഞ്ഞു. ജനതാദള്‍ തിരിച്ചെത്തുന്നതോടെ കൃഷിമന്ത്രി കെ പി മോഹനന്‍ രാജിവെക്കുകയും ചെയ്യും.
2009ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് എം.പി. വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി ഇടതുമുന്നണി വിടുന്നത്. ഇതിനുശേഷം പിണറായി വിജയനും വീരേന്ദ്രകുമാറും പരസ്യമായ വാഗ്വാദങ്ങളും നടത്തി.

English summary
m p veerendra kumar's Janata Dal (United) oscillating back to LDF
topbanner

More News from this section

Subscribe by Email