topbanner
Saturday November 25th, 2017 - 3:37:am
topbanner
Breaking News

കോണ്‍ഗ്രസും സിപിഎമ്മും ഒരുമിക്കണമെന്ന് എം മുകുന്ദന്‍

NewsDesk
കോണ്‍ഗ്രസും സിപിഎമ്മും ഒരുമിക്കണമെന്ന് എം മുകുന്ദന്‍

കോഴിക്കോട്: കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള ശത്രുത മുതലെടുക്കാന്‍ ഫാസിസ്റ്റ് ഭൂതങ്ങള്‍ കാത്തുനില്‍ക്കുകയാണെന്നും അതിനാല്‍ ഇരു പാര്‍ട്ടികളും ശത്രുത വെടിയണമെന്നും എഴുത്തുകാരന്‍ എം മുകുന്ദന്‍.
കോഴിക്കോട് സാംസ്‌കാരിക വേദിയുടെ അഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'കാലത്തിന്റെ പ്രതിരോധ സാധ്യതകള്‍' എന്ന സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള ശത്രുത കേരളത്തെ പിറകോട്ട് വലിക്കും. പുരോഗമനവാദികള്‍ ഇരു പാര്‍ട്ടികളിലുമുണ്ട്. പുരോഗമന വാദികളുടെ വലിയ സഖ്യമാണ് നമുക്കുവേണ്ടത്. ബിഹാറില്‍ ഇത് തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഗസല്‍ ഗായകന്‍ ഗുലാം അലിയെ ഇന്ത്യയില്‍ പാടുന്നത് തടഞ്ഞതിനെയും അദ്ദേഹം വിമര്‍ശിച്ചു. പാട്ടു തടയുന്നവര്‍ മുസ്ലീം രാഷ്ട്രങ്ങളില്‍ നിന്നും വരുന്ന പെട്രോള്‍ തടയുമോ എന്ന് അദ്ദേഹം ചോദിച്ചു.

Read more topics: m mukundan, congress, cpm
English summary
m mukundan says on congress and cpm alliance
topbanner topbanner

More News from this section

Subscribe by Email