Wednesday September 19th, 2018 - 2:43:pm
topbanner
Breaking News

തിരുവഞ്ചൂരിന് കൃഷ്ണന്റെ നിറവും സ്വഭാവവും; കരിക്ക് കുടിക്കാന്‍ പോയ കാര്യം പറയിക്കെല്ലന്നും എം.എം മണി

Jikku Joseph
തിരുവഞ്ചൂരിന് കൃഷ്ണന്റെ നിറവും സ്വഭാവവും; കരിക്ക് കുടിക്കാന്‍ പോയ കാര്യം പറയിക്കെല്ലന്നും എം.എം മണി

തിരുവനന്തപുരം: സി.പി.ഐയെ യു.ഡി.എഫി.ലേക്ക് ക്ഷണിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പരിഹസിച്ച് മന്ത്രി എം.എം മണി രംഗത്ത്. തിരുവഞ്ചൂരിന് കൃഷ്ണന്റെ നിറവും സ്വഭാവമാണെന്ന് എം.എം മണി പരിഹസിച്ചു. അദ്ദേഹം കരിക്ക് കുടിക്കാന്‍ പോയ കാര്യങ്ങളൊന്നും പറയേണ്ടതില്ലല്ലൊയെന്നും മന്ത്രി പറഞ്ഞു.

ഇടുതസര്‍ക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിട്ടില്ലെന്ന് എം.എം മണി വ്യക്തമാക്കി. ഞങ്ങള്‍ക്ക് കൂട്ടുത്തരവാദിത്വം ഉണ്ട്. ഞങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. മുന്നണിയെന്ന നിലയില്‍ ഞങ്ങള്‍ ശക്തിയോടെ മുന്നോട്ട് പോകും. വ്യത്യസ്ത വീക്ഷണങ്ങള്‍ ഉള്ള പാര്‍ട്ടികള്‍ ചേര്‍ന്ന മുന്നണിയാണ്. അതിനാല്‍ എന്തെങ്കിലും ഭിന്നാഭിപ്രായങ്ങള്‍ പറഞ്ഞാല്‍ അത് കാര്യമായെടുക്കേണ്ട. യോജിച്ച് തന്നെ പോകും എന്നും മന്ത്രി പറഞ്ഞു.

English summary
m.m mani says against thiruvanchoor radhakrishnan
topbanner

More News from this section

Subscribe by Email