Saturday February 23rd, 2019 - 6:43:pm
topbanner

കെ.എസ്.ഇ.ബി ജിവനക്കാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന പരാതികള്‍ ഗൗരവതരം: എം.എം മണി

Jikku Joseph
കെ.എസ്.ഇ.ബി ജിവനക്കാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന പരാതികള്‍ ഗൗരവതരം: എം.എം മണി

തിരുവനന്തപുരം: കെ.എസ്.ഇ.ബി ജിവനക്കാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന പരാതികള്‍ ഗൗരവതരമെന്ന് മന്ത്രി എം. എം മണി. ഉപഭോക്താവിന് മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും വൈദ്യുതി വിതരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള തടസങ്ങള്‍ നേരിടുമ്പോള്‍ അതിനെ കുറിച്ച് അറിയുവാനുള്ള അവകാശം ഉപഭോക്താവിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം എറണാകുളം ജില്ലയില്‍ നിന്ന് പുറത്തുവന്ന വാര്‍ത്തകള്‍ വേദനാജനകമാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും അവരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാലും തിരുത്തല്‍ നടപടികളിലൂടെ മാത്രമല്ല സ്വയം നവീകരണത്തിലൂടെ ഉപഭോക്താവിന് മെച്ചപ്പട്ട സേവനം ഉറപ്പുവരുത്താന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Viral News

Read more topics: m.m mani, kseb workers
English summary
m.m mani says about kseb workers
topbanner

More News from this section

Subscribe by Email