Saturday November 17th, 2018 - 2:27:pm
topbanner

ഇവളുടെയൊക്കെ ഭര്‍ത്താക്കന്മാര്‍ എന്തു ചെയ്‌തോണ്ടിരിക്കുവാണോ ആവോ ; ശോഭാ സുരേന്ദ്രനേയും ശശികലയേയും അപമാനിച്ച് മന്ത്രി മണി

suji
ഇവളുടെയൊക്കെ ഭര്‍ത്താക്കന്മാര്‍ എന്തു ചെയ്‌തോണ്ടിരിക്കുവാണോ ആവോ ; ശോഭാ സുരേന്ദ്രനേയും ശശികലയേയും അപമാനിച്ച് മന്ത്രി മണി

എംഎം മണി പ്രസംഗത്തില്‍ പറയുന്ന പലതും വിവാദത്തിലേക്ക് എത്തി നില്‍ക്കാറുണ്ട് .ഇപ്പോഴിതാ പുതിയ പ്രസംഗവും വിവാദത്തില്‍.ബിജെപി സംസ്ഥാന സെക്രട്ടറി ശോഭാ സുരേന്ദ്രനേയും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയേയും അധിക്ഷേപിച്ചാണ് വൈദ്യുതി മന്ത്രി എംഎം മണി പ്രസംഗിച്ചത് .

ഇവിടെ രണ്ടു പേരുണ്ട്, ഒരു ശശികല ടീച്ചര്‍, അവര് പ്രസംഗിച്ചത് ശരിയാണേല്‍ അത് വര്‍ഗീയതയാണ്, പിന്നൊരു ശോഭാ സുരേന്ദ്രന്‍. ശോഭാ സുരേന്ദ്രന്‍ ആണുങ്ങളെയാ തല്ല്.                                                                                                                  
എന്റെ പല്ല് അടിച്ച് പൊഴിക്കുമെന്ന് പറഞ്ഞു. ഹൊ ! ഇവളുടെ ഒക്കെ ഭര്‍ത്താക്കന്മാര്‍ എന്തോ ചെയ്‌തോണ്ടിരിക്കുവാണോ ആവോ? വീട്ടില്‍ നിന്ന് ഇറങ്ങി പോകുമ്പോ പറയണ്ടേ മര്യാദയ്ക്ക് ആളുകളോട് പെരുമാറാന്‍.. എന്നിങ്ങനെ തുടരുന്നു മന്ത്രിയുടെ പ്രസംഗം. കാഞ്ഞങ്ങാട് സിപിഐഎം ഏരിയ സമ്മേളനത്തിന്റെ സമാപനചടങ്ങില്‍ സംസാരിക്കവേയായിരുന്നു മന്ത്രിയുടെ വിവാദ പ്രസംഗം.ശശികലയ്ക്കും ശോഭാ സുരേന്ദ്രനും 'അസുഖം' വേറെ എന്തോ ആണെന്നും എംഎം മണി പറഞ്ഞു. കേരളം ഈ രണ്ടു സ്ത്രീകളെ കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണെന്നും എംഎം മണി പറഞ്ഞ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.

 

 

Read more topics: m m mani, sobha surendran, sasikala
English summary
m m mani critisize sobha surendran and sasikala
topbanner

More News from this section

Subscribe by Email