Tuesday November 20th, 2018 - 1:49:pm
topbanner

തോളിലിരുന്ന് ചെവി തിന്നുന്നത് ഇനിയും സഹിക്കാന്‍ കഴിയില്ലെന്ന് എം.എം മണി

sadu prakash
തോളിലിരുന്ന് ചെവി തിന്നുന്നത് ഇനിയും സഹിക്കാന്‍ കഴിയില്ലെന്ന് എം.എം മണി

തിരുവനന്തപുരം: സി.പി.ഐക്കെതിരെ കടുത്ത വിമര്‍ശനവുമായി മന്ത്രി എംഎം മണി്. തോളിലിരുന്ന് കാത് കടിച്ച് തിന്നുന്നത് ഇനിയും സഹിക്കാന്‍ കഴിയില്ലെന്ന് എം.എം മണി തുറന്നടിച്ചു. രാജ്യം കട്ടുമുടിച്ച കോണ്‍ഗ്രസുമായി കൂട്ട് കൂടുന്നതില്‍ ആര്‍ക്കും വിഷമമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരും യോജിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജോയ്സ് ജോര്‍ജ് എം.പിയുടെ പട്ടയം റദ്ദാക്കലുമായി ബന്ധപ്പെട്ട് വിവാദ പ്രസ്ഥാവന നടത്തിയതില്‍ എം.എം മണി മാപ്പ് പറയണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ മാപ്പല്ല ഒരു കോപ്പും പറയില്ലെന്നും മന്ത്രി പ്രതികരിച്ചു. എല്‍.ഡി.എഫില്‍ തുടരണോ വേണ്ടയോ എന്ന് സി.പി.ഐക്ക് തീരുമാനിക്കാമെന്നും എല്‍.ഡി.എഫില്‍ നിന്നു പോയാല്‍ അത് സി.പി.ഐക്ക് ക്ഷീണമാകുമെന്നും മണി പറഞ്ഞു.

 

Read more topics: m m mani, against, CPI
English summary
m m mani against CPI
topbanner

More News from this section

Subscribe by Email