Monday November 19th, 2018 - 2:54:pm
topbanner

ശബരിമല ; സ്ത്രീ വിരുദ്ധ പോസ്റ്റിട്ട ഗള്‍ഫ് മലയാളികളുടെ ജോലി നഷ്ടമായി

suji
ശബരിമല ; സ്ത്രീ വിരുദ്ധ പോസ്റ്റിട്ട ഗള്‍ഫ് മലയാളികളുടെ ജോലി നഷ്ടമായി

ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ സ്ത്രീകളെ അധിക്ഷേപിച്ച് പോസ്റ്റിട്ട പ്രവാസി മലയാളിയുടെ ജോലി നഷ്ടമായി. റിയാദിലെ ലുലു ജീവനക്കാരനായ ദീപക് പവിത്രനാണ് ജോലി നഷ്ടമായത്. ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്യാന്‍ പോലും കഴിയാത്ത വിധമുള്ള അശ്ലീലമായിരുന്നു പോസ്റ്റില്‍. സംഭവം വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്‌തെങ്കിലും കമ്പനി നടപടിയെടുത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സോഷ്യല്‍മീഡിയയില്‍ ദുരുപയോഗം ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതും അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ വ്യക്തമാക്കി. ഏവരുടേയും സംസ്‌കാരവും മത വിശ്വാസങ്ങളും മാനിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറയുന്നു.

Read more topics: lulu employee , lost job
English summary
lulu employee lost job who post against women
topbanner

More News from this section

Subscribe by Email