Monday July 23rd, 2018 - 1:27:pm
topbanner
Breaking News

സംസ്ഥാനത്ത് കുറഞ്ഞുകൂലി 600 രൂപയാക്കും; മിന്നല്‍ പണിമുടക്ക് നിയന്ത്രിക്കും

NewsDesk
സംസ്ഥാനത്ത് കുറഞ്ഞുകൂലി 600 രൂപയാക്കും; മിന്നല്‍ പണിമുടക്ക് നിയന്ത്രിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിലാളികള്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ തീരുമാനം. എല്ലാ മേഖലകളിലും കുറഞ്ഞകൂലി 600 രൂപയായി ഏകീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ഇപ്പോള്‍ 350-500 രൂപവരെയാണ് ഭൂരിപക്ഷം മേഖലകളിലെയും കുറഞ്ഞകൂലി. മിന്നല്‍പണിമുടക്ക് നിരുത്സാഹപ്പെടുത്തും. എന്നാല്‍, ഇതിനായി നിയമം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

ഇപ്പോള്‍ സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ താത്കാലിക നിയമനങ്ങളാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലൂടെ നടക്കുന്നത്. സ്വാകര്യ മേഖലയിലും കാര്‍ഷികരംഗത്തും ആവശ്യമുള്ള തൊഴിലാളികളെയും എക്സ്ചേഞ്ചുകളിലൂടെ നല്‍കും. രജിസ്റ്റര്‍ചെയ്തിട്ടുള്ള 50-65 വയസ്സുള്ളവര്‍ക്ക് 'നവജീവന്‍' എന്നപേരില്‍ സമഗ്ര തൊഴില്‍-പുനരധിവാസ പരിപാടി നടപ്പാക്കും.

Read more topics: wage, Kerala
English summary
Lowest minimum wage in Kerala is Rs 600 a day
topbanner

More News from this section

Subscribe by Email