Thursday June 21st, 2018 - 12:26:am
topbanner
Breaking News

കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ കമിതാക്കളുടെ ആത്മഹത്യ; കാരണം അളിയന്‍.?

NewsDesk
കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ കമിതാക്കളുടെ ആത്മഹത്യ; കാരണം അളിയന്‍.?

ശ്രീകണ്ഠപുരം: കഴിഞ്ഞദിവസം കാഞ്ഞിരക്കൊല്ലിയില്‍ കമിതാക്കള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും ഞെട്ടല്‍ ഇനിയും വിട്ടുമാറിയിട്ടില്ല.

ഏവര്‍ക്കും പരിചിരതരും സൗമ്യമായി പെരുമാറുന്നവരുമായിരുന്നു പാപ്പിനിശ്ശേരിയിലെ കമല്‍കുമാറും (23), പി.പി.അശ്വതി(20)യും. മൂന്നുവര്‍ഷത്തോളമായി പ്രണയത്തിലായിരുന്ന ഇവര്‍ പൊടുന്നനെ ആത്മഹത്യയുടെ വഴി തെരഞ്ഞെടുത്തത് സംബന്ധിച്ച് പല അഭ്യൂഹങ്ങളും പടരുന്നുണ്ട്.

കമല്‍ കുമാറിന്റെ അളിയനാണ് ആത്മഹത്യയ്ക്കിടയാക്കിയതെന്നും പറയപ്പെടുന്നു. കമലിന്റെ വിവാഹം ജൂണ്‍ 6ന് സഹോദരിയുടെ ഭര്‍ത്താവിന്റെ സഹോദരിയുമായി നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചതാണ് ഇരുവരുടെയും ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കമലിന്റെ സുഹൃത്തുക്കള്‍ പറയുന്നത്.

കമലിന്റെ സമ്മതമില്ലാതെയായിരുന്നു വിവാഹനിശ്ചയം. കമല്‍ വിവാഹത്തില്‍നിന്നും പിന്‍മാറിയാല്‍ സഹോദിരിയെ വീട്ടില്‍ തിരിച്ചെത്തിക്കുമെന്നും കമല്‍ നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നല്‍കണമെന്നും അളിയന്‍ ഭീഷണിപ്പെടുത്തി.

ഇതോടെ, തന്റെയോ സഹോദരിയുടേയോ ജീവിതം പ്രതിസന്ധിയിലാകുമെന്ന ഘട്ടത്തില്‍ കമല്‍ കാമുകിക്കൊപ്പം ആത്മഹത്യയ്ക്ക് തയ്യാറാവുകയായിരുന്നു. കമലും അശ്വതിയും വിവാഹം ചെയ്യുന്നതിനോടും വീട്ടുകാര്‍ എതിര്‍പ്പു പ്രകടിപ്പിച്ചു. ജാതിയിലും സാമ്പത്തിക നിലയിലുള്ള ഉള്ള വ്യത്യാസം എതിര്‍പ്പിന് കാരണമായി.

വിനോദസഞ്ചാര കേന്ദ്രമായ കാഞ്ഞിരക്കൊല്ലി ശശിപ്പാറയില്‍ രണ്ട് ദിവസം മുന്‍പാണ് പാപ്പിനിശ്ശേരി ധര്‍മക്കിണറിനടുത്ത് ടി.കെ. ഹൗസില്‍ വിനോദ് കുമാറിന്റെ മകന്‍ കമല്‍കുമാറി (23)നെയും, പാപ്പിനിശ്ശേരി വെസ്റ്റിലെ പുതിയപുരയില്‍ രമേശന്റെ മകള്‍ പി.പി.അശ്വതി (20)യെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

പരസ്പരം ഷാള്‍കൊണ്ട് ബന്ധിച്ചശേഷം ശശിപ്പാറയില്‍നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ അശ്വതി ചൊവ്വാഴ്ച രാവിലെ എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചില്‍ പോകണമെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് ഇറങ്ങിയത്.

അശ്വതി തിരിച്ചെത്തിയില്ലെന്നുകാണിച്ച് ബന്ധുക്കള്‍ വളപട്ടണം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കാഞ്ഞിരക്കൊല്ലിയില്‍ മൃതദേഹം കണ്ടെത്തുന്നത്. ഇരുവരുടെയും മൃതദേഹം വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞദിവസം സംസ്‌കരിച്ചു. ആത്മഹത്യ സംബന്ധിച്ച് വളപട്ടണം പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

Read more topics: Lover, kanjirakolli, kannur
English summary
Lovers end life in kanjirakolli kannur

More News from this section

Subscribe by Email