Sunday November 18th, 2018 - 7:15:am
topbanner

ലൗ ജിഹാദ്?; നിമിഷയെ കൂടാതെ 3 പേരെ ഡോക്ടര്‍ പ്രണയിച്ച് മതംമാറ്റി

NewsDesk
ലൗ ജിഹാദ്?; നിമിഷയെ കൂടാതെ 3 പേരെ ഡോക്ടര്‍ പ്രണയിച്ച് മതംമാറ്റി

തിരുവനന്തപുരം: ആറ്റുകാല്‍ സ്വദേശിനി നിമിഷയെ പ്രണയിച്ച് മതം മാറ്റിയ ഡോക്ടര്‍ മറ്റ് മൂന്നുപേരെക്കൂടി പ്രണയിച്ചശേഷം മതം മാറ്റിയെന്ന് റിപ്പോര്‍ട്ട്. ഇയാളെക്കുറിച്ചുള്ള കേന്ദ്ര അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

മൂന്ന് വര്‍ഷം മുമ്പ് തിരുവനന്തപുരത്തെ മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററില്‍ വെച്ചാണ് നിമിഷ ഇയാളെ ആദ്യമായി പരിചയപ്പെടുന്നത്. ഇരുവരും കടുത്ത പ്രണയമായതോടെ നിമിഷയെ തിരുവനന്തപുരത്തുള്ള സലഫി കേന്ദ്രത്തില്‍ വെച്ച് മതം മാറ്റി ഫാത്തിമയാക്കുകയായിരുന്നു.

ഇയാള്‍ക്ക് ജിപ്‌മെര്‍ മെഡിക്കല്‍ കോളേജിലാണ് പ്രവേശനം ലഭിച്ചത്. പരിശീലനത്തിന് ശേഷം ഫാത്തിമ കാസര്‍ഗോഡ് ബിഡിഎസ് പഠനത്തിന് പോയപ്പോഴും ഡോക്ടര്‍ പിന്തുടര്‍ന്നു. കാസര്‍ഗോഡ് എത്തി ഫാത്തിമയെ കണ്ടിരുന്ന ഇയാള്‍ മൊബൈല്‍ ഫോണ്‍ വഴിയും നിരന്തരബന്ധം പുലര്‍ത്തിയിരുന്നു. ഇവരുടെ ഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്.

നിമിഷ കടുത്ത ഇസ്ലാം മതവിശ്വാസിയായതോടെ ഇയാള്‍ പ്രണയം ഉപേക്ഷിക്കുകയായിരുന്നു. ഇതിനുശേഷമാണ് നിമിഷ ഈസയെ കണ്ടുമുട്ടുന്നതും വിവാഹിതയാകുന്നതും.

മതപരിവര്‍ത്തനം നടത്തിക്കുന്ന സംഘടനകളുടെ സജീവ പ്രവര്‍ത്തകനും ആയുധവുമാണ് ഇയാളെന്നാണ് രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നത്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കാണാതായ ഭര്‍തൃമതിയും കാമുകനും ആത്മഹത്യ ചെയ്ത നിലയില്‍

മധു ക്ഷണിക്കാത്ത വിവാഹത്തിനെത്തി; സ്ഥലത്തെത്തിയപ്പോള്‍ വിളിച്ച 'ശബരീനാഥ്' മുങ്ങി

കണ്ണൂര്‍; ഭര്‍തൃമതിയെ കാണാതായി; 18 കാരനെയും കാണാനില്ലെന്ന് ബന്ധുക്കള്‍

 

English summary
‘love jihad’ cases hint Kerala's missing youth nimisha conversions
topbanner

More News from this section

Subscribe by Email