Friday June 5th, 2020 - 7:57:am

തേപ്പുകാരി തലയില്‍ നിന്ന് ഒഴിഞ്ഞ സന്തോഷം പങ്കുവെച്ച് വരനും കുടുംബവും

rajani v
തേപ്പുകാരി തലയില്‍ നിന്ന് ഒഴിഞ്ഞ സന്തോഷം പങ്കുവെച്ച് വരനും കുടുംബവും

കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ശേഷം വരനെ ഉപേക്ഷിച്ച് കാമുകനൊപ്പം വധു പോയ സംഭവത്തെ ആഘോഷിച്ച് വരനും കുടുംബാംഗങ്ങളും. മഹാ ദുരന്തം തലയില്‍ നിന്നൊഴിഞ്ഞതിന്റെ ഒരു ചെറിയ സെലിബ്രേഷന്‍ എന്നാണ് ഷിജില്‍ പങ്കുവച്ചത്. റിസപ്ഷനുവേണ്ടി ഓര്‍ഡര്‍ ചെയ്ത കേക്ക് കുടുംബത്തിലെ കുട്ടികളും ബന്ധുക്കളും എല്ലാരുമായും ആഘോഷിക്കുകയാണ് ഷിജില്‍ ചെയ്തത്. ആഷോഷത്തിന്റെ ചിത്രങ്ങളും ഷിജിന്‍ പങ്ക് വെച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഞായറാഴ്ച രാവിലെ പത്തരയോടെഗുരുവായൂര്‍ ക്ഷേത്രനടയിലായിരുന്നു സംഭവങ്ങള്‍. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം.നടക്കുന്നതിനിടെ വധു തന്റെ കാമുകന്‍ വന്നിട്ടുണ്ടെന്ന് വരനെ അറിയിച്ചു തുടര്‍ന്നാണ് അടിപിടിയുംബഹളവും അരങ്ങേറിയത്.കല്യാണം വേണ്ടെന്നുപറഞ്ഞ് വരന്റെ ബന്ധുക്കള്‍ താലിമാലയും മറ്റ് സ്വര്‍ണാഭരണങ്ങളും ഊരിവാങ്ങി.

വിവാഹ സാരിയും ചെരുപ്പും അടുത്തിടെ വധുവിന് വാങ്ങിക്കൊടുത്ത വിലകൂടിയ മൊബൈല്‍ ഫോണും ഒമ്പതുപവന്‍ തൂക്കമുള്ള താലി മാലയും വരന്‍ ഊരിവാങ്ങി. കല്യാണമണ്ഡപത്തിലെ സംഘര്‍ഷമറിഞ്ഞ്‌പോലീസെത്തി. വധൂവരന്മാരെയും അവരുടെ ബന്ധുക്കളെയും പ്രത്യേകം വിളിച്ച് ചര്‍ച്ച നടത്തി.

പക്ഷേ,തങ്ങളെ ചതിച്ചവരോട് ഇനി ഒരു ബന്ധം വേണ്ടെന്ന നിലപാടില്‍ വരന്റെ ബന്ധുക്കള്‍ ഉറച്ചുനിന്നു.അവിടെ നടന്ന ചര്‍ച്ചയില്‍ വരന്റെ അച്ഛന്‍ 15 ലക്ഷം രൂപ നഷ്ടപരിഹാരം തങ്ങള്‍ക്ക് ലഭിക്കണമെന്ന് ആവശ്യപ്പെട്ടു. ചര്‍ച്ചയ്‌ക്കൊടുവില്‍ 8 ലക്ഷം രൂപയ്ക്ക് തീരുമാനായി. നഷ്പരിഹാരത്തുക ഒരു മാസത്തിനുളളില്‍ നല്‍കാമെന്ന് വധുവിന്റെ അച്ഛന്‍ സമ്മതിച്ചു കരാര്‍ ഒപ്പിടുകയായിരുന്നു.

 

 

English summary
love affair guruvayoor temble marriage boyfriend
topbanner

More News from this section

Subscribe by Email