Monday November 12th, 2018 - 11:32:pm
topbanner

ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം; വന്‍ സംഘത്തിലെ മൂന്നുപേര്‍ കണ്ണൂരില്‍ പിടിയില്‍

NewsDesk
ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം; വന്‍ സംഘത്തിലെ മൂന്നുപേര്‍ കണ്ണൂരില്‍ പിടിയില്‍

കണ്ണൂര്‍: ഓണ്‍ലൈന്‍ വഴിയും അല്ലാതെയും ഒറ്റനമ്പര്‍ ചൂതാട്ടം നടത്തുന്ന വന്‍ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിലെ മുഖ്യകണ്ണികളായ ആറ്റടപ്പ മുട്ടോളം പാറയിലെ വിനോദ് (50), മാറോളിയിലെ സി രതീഷ് (34), മുഴപ്പിലങ്ങാട്ടെ പി ദീപേഷ് (38) എന്നിവരെയാണ് ചക്കരക്കല്ല് എസ് ഐ പി ബിജുവിന്റെയും എസ് പിയുടെ ഷാഡോ സംഘവും പിടികൂടിയത്.

വിനോദിന്റെ തങ്കേക്കുന്നിലുള്ള വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിര്‍ണായക തെളിവുകള്‍ പോലീസ് കണ്ടെടുത്തു. കമ്പ്യൂട്ടറുകള്‍, ലാപ്ടോപ്പുകള്‍, നിരവധി മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

വീടിന്റെ ഒരുമുറി ചൂതാട്ട കേന്ദ്രത്തിന്റെ ഓഫീസായി പ്രവര്‍ത്തിക്കുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇവിടെ രണ്ട് ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. റെയ്ഡില്‍ 3,80,000 രൂപയാണ് പിടിച്ചെടുത്തത്.

വിനോദിന് കണ്ണൂര്‍ നഗരത്തില്‍ നാല് ലോട്ടറി സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഈ ലോട്ടറി സ്റ്റാളുകള്‍ കേന്ദ്രീകരിച്ചാണ് ഓണ്‍ലൈന്‍ ലോട്ടറി ചൂതാട്ടം നടത്തുന്നത്.

Read more topics: lottery, racket, kannur
English summary
lottery racket busted, three held in kannur
topbanner

More News from this section

Subscribe by Email