Monday February 18th, 2019 - 8:11:pm
topbanner

ലോറി സമരം; അവശ്യസാധനങ്ങളുടെ വില കുത്തനെ കൂടുന്നു

renjini
ലോറി സമരം; അവശ്യസാധനങ്ങളുടെ വില കുത്തനെ കൂടുന്നു

കൊ​​ച്ചി:ലോറി സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ അവിശ്യ സാധനങ്ങളുടെ വില കുത്തനെ കൂടുന്നു. ഇതര സംസ്ഥാനത്ത് നിന്ന് പച്ചക്കറി എത്തുന്നത് കുറഞ്ഞതോടെയാണ് വില ഉയർന്നത്. നേ​​ര​​ത്തെ സ്റ്റോ​​ക്ക് ചെ​​യ്തി​​രു​​ന്ന സാ​​ധ​​ന​​ങ്ങ​​ളാ​​ണ് ഇ​​ന്ന​​ലെ വ​​രെ വി​​ല്‍പ്പ​​ന ന​​ട​​ത്തി​​യ​​ത്. ക​​ന​​ത്ത മ​​ഴ വി​​ള​​വെ​​ടു​​പ്പി​​നെ ബാ​​ധി​​ച്ച​​തോ​​ടെ ത​​മി​​ഴ്‌​​നാ​​ട്ടി​​ല്‍ നി​​ന്നു​​ള്‍പ്പെ​​ടെ​​യു​​ള്ള പ​​ച്ച​​ക്ക​​റി വ​​ര​​വ് കു​​റ​​ഞ്ഞി​​രു​​ന്നു.ലോറി സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ അവിശ്യ സാധനങ്ങളുടെ വില കുത്തനെ കൂടുന്നു. ഇതര സംസ്ഥാനത്ത് നിന്ന് പച്ചക്കറി എത്തുന്നത് കുറഞ്ഞതോടെയാണ് വില ഉയർന്നത്.തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് പച്ചക്കറിഎത്തിക്കുന്നത്.
 
പച്ചക്കറി ലോറികള്‍ എത്തുന്നത് കുറഞ്ഞത് തൊഴിലാളികളെയും ബാധിച്ചതായി വ്യാപാരികള്‍ പറയുന്നു. ഊട്ടി, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പച്ചക്കറി ലോറികള്‍ സംസ്ഥാനത്ത് എത്തിയിട്ടില്ല.തിരുവനന്തപുരത്ത് പച്ചക്കറികള്‍ക്ക് പലതിനും 20 രൂപയോളം വിലവര്‍ധിച്ചിട്ടുണ്ട്. മാ​​ര്‍ക്ക​​റ്റു​​ക​​ളി​​ലെ സ്റ്റോ​​ക്ക് തീ​​ര്‍ന്നു തു​​ട​​ങ്ങി​​യ​​തോ​​ടെ ചെ​​റു​​കി​​ട വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​​ക്കു സാ​​ധ​​ന​​ങ്ങ​​ള്‍ എ​​ത്താ​ത്ത​​തു പ്ര​​തി​​സ​​ന്ധി സൃ​​ഷ്ടി​​ക്കു​​ന്നു​​ണ്ട്.നേ​​ര​​ത്തെ സ്റ്റോ​​ക്ക് ചെ​​യ്തി​​രു​​ന്ന സാ​​ധ​​ന​​ങ്ങ​​ളാ​​ണ് ഇ​​ന്ന​​ലെ വ​​രെ വി​​ല്‍പ്പ​​ന ന​​ട​​ത്തി​​യ​​ത്. ക​​ന​​ത്ത മ​​ഴ വി​​ള​​വെ​​ടു​​പ്പി​​നെ ബാ​​ധി​​ച്ച​​തോ​​ടെ ത​​മി​​ഴ്‌​​നാ​​ട്ടി​​ല്‍ നി​​ന്നു​​ള്‍പ്പെ​​ടെ​​യു​​ള്ള പ​​ച്ച​​ക്ക​​റി വ​​ര​​വ് കു​​റ​​ഞ്ഞി​​രു​​ന്നു. ഇ​​തി​​നൊ​​പ്പം ലോ​​റി സ​​മ​​ര​​വും കൂ​​ടി ആ​​യ​​പ്പോ​​ള്‍ വ്യാ​​പാ​​രി​​ക​​ളും പൊ​​തു​​ജ​​ന​​ങ്ങ​​ളും പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യി​.
 
സാ​​ധ​​ന​​ങ്ങ​​ളു​​ടെ ല​​ഭ്യ​​ത​​ക്കു​​റ​​വും ലോ​​റി വാ​​ട​​ക വ​​ര്‍ധി​​ച്ച​​തു​​മാ​​ണ് വി​​ല​​ക്ക​​യ​​റ്റ​​ത്തി​​നു കാ​​ര​​ണ​​മാ​​യി വ്യാ​​പാ​​രി​​ക​​ള്‍ പ​​റ​​യു​​ന്ന​​ത്.. വി​​ല​​ക്ക​​യ​​റ്റം മു​​ന്നി​​ൽ​ക്ക​​ണ്ട് കൃ​​ത്രി​​മ ക്ഷാ​​മം ഉ​​ണ്ടാ​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​താ​​യും റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ണ്ട്. അ​​ധി​​ക​​നാ​​ൾ സൂ​​ക്ഷി​​ച്ചാ​​ൽ കേ​​ടു​​വ​​രാ​ത്ത സാ​​ധ​​ന​​ങ്ങ​​ൾ സം​​സ്ഥാ​​ന​​ത്തെ പ​​ല ഗോ​​ഡൗ​​ണു​​ക​​ളി​​ലും കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്നു​​ണ്ടെ​​ന്ന് ചെ​​റു​​കി​​ട വ്യാ​​പ‌ാ​​രി​​ക​​ൾ ആ​​രോ​​പി​​ക്കു​​ന്നു.പ്രധാനമായും സവാള, ഉള്ളി, മുളക്, കാരറ്റ്, കാബേജ് തുടങ്ങിയ പച്ചക്കറികള്‍ക്കാണ് വില കുതിച്ചുയരുന്നത്. കോഴിക്കോട് പാളയം മാര്‍ക്കറ്റ്, തിരുവനന്തപുരം ചാല കമ്പോളം, പാളയം മാര്‍ക്കറ്റ്, എറണാകുറം, കലൂര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും പച്ചക്കറികളില്‍ ഭൂരിഭാഗവും എത്തുന്നത്.സമരം തുടര്‍ന്നാല്‍ നഗര- ഗ്രാമ വ്യത്യാസമില്ലാതെ അവശ്യസാധന വില കുത്തനെ ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Viral News

English summary
The lorry strike the price of essential commodities increases
topbanner

More News from this section

Subscribe by Email