Wednesday February 20th, 2019 - 9:01:am
topbanner

രക്ഷാപ്രവര്‍ത്തനത്തിനിടെ ലോറി ഇടിച്ചു കയറിയ പോലീസുകാരന്‍ മരിച്ചു: രണ്ടു പേരുടെ നില ഗുരുതരം

Jikku Joseph
രക്ഷാപ്രവര്‍ത്തനത്തിനിടെ ലോറി ഇടിച്ചു കയറിയ പോലീസുകാരന്‍ മരിച്ചു: രണ്ടു പേരുടെ നില ഗുരുതരം

കൊല്ലം: കുളകടയില്‍ വാഹനാപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ലോറി പാഞ്ഞു കയറി പോലീസുകാരന്‍ കൊല്ലപ്പെട്ടു. പോലീസ് കണ്‍ട്രോള്‍ യൂണിറ്റിലെ ഡ്രൈവര്‍ വിപിനാണ് മരിച്ചത്. ഗുരുതര പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ എംസി റോഡിലാണ് അപകടമുണ്ടായത്. രാത്രിയില്‍ ഇവിടെ കാര്‍ പോസ്റ്റില്‍ ഇടിച്ച് അപകടമുണ്ടായിരുന്നു. ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ എത്തിയതായിരുന്നു പോലീസ് സംഘം. അപകടത്തിന്റെ മഹസര്‍ തയ്യാറാക്കുന്നതിനിടെയാണ് എംസി റോഡിലൂടെ വേഗതയില്‍ വന്ന ലോറി ഇവര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്.

പോലീസുകാരെ ഇടിച്ച ശേഷം നിര്‍ത്താതെ പോയ ലോറി പിന്തുടര്‍ന്ന് പിടിച്ചു. ലോറി ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോയെന്നത് അടക്കമുള്ള പരിശോധനകള്‍ നടക്കുകയാണ്. ലോറി ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

Viral News

Read more topics: lorry, accident, kottarakara, cop, dead
English summary
lorry accident at kottarakara cop dead
topbanner

More News from this section

Subscribe by Email