Tuesday November 13th, 2018 - 6:04:am
topbanner

ജിഷയുടെ കൊല പ്രതി അമീറുള്‍ നടത്തിയത് ഇങ്ങനെ

NewsDesk
ജിഷയുടെ കൊല പ്രതി അമീറുള്‍ നടത്തിയത് ഇങ്ങനെ

കൊച്ചി: കേരളത്തില്‍ ഏറെ ചര്‍ച്ചാ വിഷയമായ ജിഷ കൊലപാതകം തെളിയിക്കാന്‍ കഴിഞ്ഞത് കേരള പോലീസിന് നേട്ടമായി. ജിഷയുടെ കൊലപാതകം പ്രതി അമീറുള്‍ നടത്തിയത് എങ്ങിനെയാണെന്ന് പോലീസ് കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

ഏപ്രില്‍ 28 നു വൈകിട്ട് 5.30നും ആറിനും ഇടയിലാണു ജിഷയുടെ കൊല നടന്നത്. കൊലയ്ക്കുശേഷം ജിഷയുടെ വീടിനു പിന്നിലൂടെ ഇറങ്ങിയ അമീര്‍ സഹോദരന്‍ ബദറുല്‍ ഇസ്ലാം താമസിക്കുന്ന വാടകവീട്ടിലെത്തി കുളിച്ചു.

ബദറിന്റെ വസ്ത്രങ്ങളും ധരിച്ചാണ് ആലുവ റെയില്‍വേ സ്റ്റേഷനിലേക്കു പോയത്. ബദറിന്റെ വാടകവീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ അമീര്‍ നേരത്തെ ധരിച്ചിരുന്ന മുഷിഞ്ഞ വസ്ത്രം പൊതിഞ്ഞെടുത്തതായും മൊഴിയിലുണ്ട്. മേയ് ആദ്യം അസമിലെത്തിയ അമീര്‍ ജൂണ്‍ ആദ്യം അവിടെനിന്നു തമിഴ്‌നാട്ടിലേക്കു തിരിച്ചതായാണ് ബന്ധുക്കളുടെ മൊഴി.

അമീറിന്റെ കൂട്ടുകാരനെന്നു പറയപ്പെട്ട അനറുല്‍ ഇസ്ലാമെന്ന അസംകാരനെ സംബന്ധിച്ച വിവരങ്ങളൊന്നും കുറ്റപത്രത്തിലില്ല. ജിഷയുടെ വീട്ടില്‍ കണ്ടെത്തിയ അജ്ഞാത വിരലടയാളത്തെപ്പറ്റിയും കുറ്റപത്രത്തില്‍ പരാമര്‍ശമില്ല. മദ്യപിച്ചാല്‍ അമീര്‍ സ്ഥിരം വഴക്കാളിയാണെന്ന ഒന്നിലധികം പേരുടെ മൊഴികള്‍ കുറ്റപത്രത്തിലുണ്ട്.

മാതാപിതാക്കളുമായി വഴക്കിട്ട് എട്ടു വര്‍ഷം മുന്‍പാണ് അമീര്‍ പെരുമ്പാവൂരില്‍ എത്തിയത്. മാതാപിതാക്കളുടെ അടുത്തേക്കു പോകുന്നുവെന്നു പറഞ്ഞതുകൊണ്ടാണു പണം നല്‍കിയതെന്നു ബദര്‍ പൊലീസിനു മൊഴി നല്‍കി. അസമിലുള്ള അമ്മയോടു ഫോണില്‍ സംസാരിച്ചശേഷമാണ് അമീറിനു ബദര്‍ പണം നല്‍കിയത്.

Read more topics: accused, Jisha, murder, case
English summary
Lone accused in Jisha murder case found guilty by Ernakulam court
topbanner

More News from this section

Subscribe by Email