Saturday February 16th, 2019 - 3:07:pm
topbanner

അമിത്ഷാ ബിഡിജെഎസിന് എട്ടുസീറ്റ് ഉറപ്പ് നല്‍കിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി

rajani v
അമിത്ഷാ ബിഡിജെഎസിന് എട്ടുസീറ്റ് ഉറപ്പ് നല്‍കിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: ബിഡിജെഎസിന് വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞടുപ്പില്‍എട്ടു സീറ്റുകള്‍ നല്‍കുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായി ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ഉറപ്പിന്റെ അടിസ്ഥാനത്തില്‍ മത്സരിക്കുന്ന മണ്ഡലങ്ങളുടെ പട്ടികയും ദേശീയ നേതൃത്വത്തിന് നല്‍കിയതായി തുഷാര്‍ പറഞ്ഞു.

കേരളത്തില്‍ ബിഡിജെഎസമായി സഖ്യം ഉണ്ടാക്കിയത് ബിജെപിക്ക് വലിയ നേട്ടമായെന്നും വോട്ടുകള്‍ കൂടാന്‍ കാരണമായെന്നും തുഷാര്‍ പറഞ്ഞു. എന്നാല്‍ ബിജെപി ലോക്സഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ആര്‍ക്കും ഒരുറപ്പും നല്‍കിയിട്ടില്ല.

ലോക്സഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും ഇപ്പോള്‍ പാര്‍ട്ടിയുടെ മുന്നില്‍ ചെങ്ങന്നൂര്‍ തെരഞ്ഞടുപ്പ് മാത്രമെയുള്ളുവെന്ന് പികെ കൃഷ്ണദാസ് പറഞ്ഞു.

Viral News

Read more topics: loksabha,election, thushar, respond
English summary
loksabha election thushar respond
topbanner

More News from this section

Subscribe by Email