Sunday September 22nd, 2019 - 7:30:am
topbanner
Breaking News
jeevanam

കേരളത്തിൽ ഇടതുപക്ഷം വൻ വിജയം നേടുമെന്ന് പിണറായി വിജയൻ

RA
കേരളത്തിൽ ഇടതുപക്ഷം വൻ വിജയം നേടുമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷം വൻ വിജയം നേടുമെന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ലെന്ന നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. ശബരിമലയിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിപ്പിച്ചത് ആരാണെന്ന് എല്ലാവർക്കും അറിയാം. സമരം ചില ആൾക്കാരെ ആക്രമിക്കാൻ വേണ്ടി മാത്രം സംഘടിപ്പിച്ചതായിരുന്നു ശബരിമലയെ സംരക്ഷിക്കാനായിരുന്നില്ലെന്ന് അതിന് നേതൃത്വം നൽകിയ ഒരു മഹതി തന്നെ പറഞ്ഞുകഴിഞ്ഞു.

എന്നാൽ സർക്കാർ ശ്രമിക്കുന്നത് ശബരിമലയെ സംരക്ഷിക്കാനാണ്. ശബരിമലയുടെ വികസനത്തിനായി ചീഫ് സെക്രട്ടറി നേതൃത്വം നൽകുന്ന ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടുത്ത സീസണിൽ ഇതേവരെയുള്ള ശബരിമല ആകില്ലെന്നും കൂടുതൽ ഉയർന്ന സൗകര്യമുള്ള ശബരമല ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കേന്ദ്രത്തിലെ കാര്യം അറിയാൻ 23 വരെ കാത്തിരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Viral News

English summary
loksaba election pinarayi vijayan press meet
topbanner

More News from this section

Subscribe by Email