Monday December 10th, 2018 - 4:29:pm
topbanner

ദിലീപിന്റെ ജാമ്യത്തില്‍ വീഴ്ച സംഭവിച്ചോ?; ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറയുന്നു

NewsDesk
ദിലീപിന്റെ ജാമ്യത്തില്‍ വീഴ്ച സംഭവിച്ചോ?; ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറയുന്നു

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ വീഴ്ച മൂലമാണെന്ന ആരോപണത്തിന് മറുപടിയുമായി ഡിജിപി ലോക്നാഥ് ബെഹ്റ.

പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടില്ല. ജാമ്യഹര്‍ജിയില്‍ ശക്തമായ വാദം തന്നെയാണ് ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെതിരെ തിരക്കിട്ട് കുറ്റപത്രം സമര്‍പ്പിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് മേല്‍ യാതൊരു സമ്മര്‍ദവുമില്ല. എപ്പോള്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നത് സംബന്ധിച്ച് അഭിപ്രായം പറയാന്‍ തനിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

85 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ചൊവ്വാഴ്ചയാണ് ദിലീപിനു ജാമ്യം ലഭിച്ചത്. അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടെന്നു വിലയിരുത്തിയ കോടതി, ദിലീപിനു ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം പരിഗണിച്ചാണ് ജാമ്യം നല്‍കിയത്.

 

Read more topics: loknath behera, dileep, bail
English summary
loknath behera speaks on dileep bail
topbanner

More News from this section

Subscribe by Email