Sunday November 18th, 2018 - 1:36:pm
topbanner

ശീതള്‍ ശ്യാമിനെ ലോഡ്ജില്‍ നിന്ന് അപമാനിച്ച്‌ ഇറക്കിവിട്ട സംഭവം: ലോഡ്ജ് ഉടമ അറസ്റ്റില്‍

fasila
ശീതള്‍ ശ്യാമിനെ ലോഡ്ജില്‍ നിന്ന് അപമാനിച്ച്‌ ഇറക്കിവിട്ട സംഭവം: ലോഡ്ജ് ഉടമ അറസ്റ്റില്‍

കോഴിക്കോട്: ട്രാന്‍സ്‌ജെന്‍ഡറായതിന്റെ പേരില്‍ ശീതള്‍ ശ്യാമിന് റൂം നിഷേധിച്ച് ലോഡ്ജില്‍ നിന്ന് അപമാനിച്ച്‌ ഇറക്കിവിട്ട സംഭവത്തിൽ ലോഡ്ജ് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്‌തു‌. ഇന്ന് രാവിലെ ഏഴുമണിയോടു കൂടിയായിരുന്നു സംഭവം. പേരാമ്പ്ര മൊകേരി ഗവണ്മെന്റ് കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിനെത്തിയതായിരുന്നു ആക്ടിവിസ്റ്റ് കൂടിയായ ശീതള്‍.

ലോഡ്ജിലെത്തിയപ്പോൾ റൂം നിഷേധിക്കുകയും നിങ്ങളെ പോലുള്ളവര്‍ക്ക് റൂം നല്‍കാനാകില്ലെന്ന് പറഞ്ഞ് ലോഡ്ജ് ഉടമ ശീതളിനെ അപമാനിക്കുകയും ചെയ്തു. കോഴിക്കോട് വടകരയിലെ സ്വാകര്യ ലോഡ്ജിലാണ് ശീതളിന് റൂം നിഷേധിച്ചത്. തുടർന്ന് തന്നെ അപമാനിച്ചെന്ന് കാണിച്ച് ശീതള്‍ ശ്യാം പൊലീസിന് പരാതി നൽകുകയും സംഭവത്തിൽ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തി പ്രതിഷേധിക്കുകയും ചെയ്തു. പ്രതിഷേധത്തെ തുടര്‍ന്ന് ലോഡ്ജ് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Read more topics: vadakara, transgender, room,
English summary
room had denied any private lodges in Vadakara for transgender seethal syam: lodge owner arrested
topbanner

More News from this section

Subscribe by Email