Thursday September 20th, 2018 - 7:08:pm
topbanner
Breaking News

ബൈക്കിന്റെ അടവുതെറ്റിയതിന് ദമ്പതികളെ മർദിച്ച് കവര്‍ച്ച; ക്വട്ടേഷന്‍ സംഘാംഗം അറസ്റ്റില്‍

fasila
ബൈക്കിന്റെ അടവുതെറ്റിയതിന് ദമ്പതികളെ മർദിച്ച് കവര്‍ച്ച; ക്വട്ടേഷന്‍ സംഘാംഗം അറസ്റ്റില്‍

പാലക്കാട്: ബൈക്കിന്റെ വായ്പാ തിരിച്ചടവു തെറ്റിയതിന് വീട്ടില്‍ക്കയറി ദമ്പതികളെ മര്‍ദിച്ച് കവര്‍ച്ച നടത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന ക്വട്ടേഷന്‍ സംഘാംഗം അറസ്റ്റില്‍. പാലക്കാട് കൊടുന്തിരപ്പുള്ളി നെടുമ്പറമ്പ് വീട്ടില്‍ സിജില്‍ (28)നെയാണ് ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടിയത്.

കഴിഞ്ഞ മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും വായ്പയെടുത്ത് ബൈക്ക് വാങ്ങിയ കൊടുന്തിരപ്പുള്ളി അമ്പലപ്പറമ്പ് സ്വദേശിയായ പരാതിക്കാരന്‍ തിരിച്ചടവ് തെറ്റിച്ചിരുന്നു. തുടര്‍ന്ന് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ ഉള്‍പ്പെടെ മൂവര്‍ സംഘം ഇയാളുടെ വീട്ടിലെത്തി മര്‍ദ്ദിച്ചു.

തടയാന്‍ ശ്രമിച്ച ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുമായാണ് സംഘം മടങ്ങിയത്. പോലീസില്‍ പരാതി നല്‍കിയതറിഞ്ഞ് പ്രതികള്‍ ഒളില്‍പോയി. ഇന്നലെ സിജില്‍ വീട്ടിലേക്ക് വരുന്നുണ്ടെന്നുള്ള രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വലയിലായത്.

സിജിലിന് നേരത്തെ പാലക്കാട് ടൗണ്‍ നോര്‍ത്ത്, സൗത്ത് പോലീസ് സ്‌റ്റേഷനുകളിലായി കൊലപാതകശ്രമം ഉള്‍പ്പെടെ അഞ്ചോളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. പാലക്കാട് ടൗണ്‍ നോര്‍ത്ത് സി.ഐ: സി. അലവി, എസ്.ഐ: ആര്‍. രഞ്ജിത്ത്, എസ്.സി.പി.ഒ: രാജേഷ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ആര്‍. കിഷോര്‍, എം. സുനില്‍, കെ. അഹമ്മദ് കബീര്‍, ആര്‍. വിനീഷ്, ആര്‍. രാജീദ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

English summary
loan repayment of the bike attacked the couple and robbery in house; one arrested
topbanner

More News from this section

Subscribe by Email