topbanner
Saturday December 16th, 2017 - 8:25:pm
topbanner
topbanner

ജമൈയ്ക്കയെയും ക്യൂബയെയും മാതൃകയാക്കി കേരളം സ്വയം മദ്യം നിര്‍മ്മിക്കണമെന്ന് മദ്യ ഉപഭോക്തൃ സംരക്ഷണ സമിതി

rajani
ജമൈയ്ക്കയെയും ക്യൂബയെയും മാതൃകയാക്കി കേരളം സ്വയം മദ്യം നിര്‍മ്മിക്കണമെന്ന് മദ്യ ഉപഭോക്തൃ സംരക്ഷണ സമിതി

കണ്ണൂര്‍: കേരളം സ്വയം മദ്യം നിര്‍മ്മിക്കണമെന്നും ഇതിന് ജമൈയ്ക്കയെയും ക്യൂബയെയും മാതൃകയാക്കണമെന്ന് മദ്യ ഉപഭോക്തൃ സംരക്ഷണ സമിതി.കേരളത്തിന്റെ അത്രയും വലുപ്പമില്ലാത്ത ജമൈയ്ക്കയ്ക്കും ക്യൂബയ്ക്കും സ്വന്തം ബ്രാന്‍ഡ് മദ്യമുണ്ട്.

കേരളത്തില്‍ സുലഭമായ ചക്കയില്‍ നിന്നും മാങ്ങയില്‍ നിന്നും മദ്യം ഉണ്ടാക്കാം. എന്നിട്ടും ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തെ മാത്രം ആശ്രയിക്കുകയാണ് കേരളമെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്ത മധു നായര്‍ പറഞ്ഞു.മദ്യവര്‍ജനത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ അതിനുള്ള പ്രതിവിധി മദ്യനിരോധനം അല്ല. ശരിയായ രീതിയില്‍ മദ്യം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി വിതരണം ചെയ്യുകയാണ് വേണ്ടതെന്നും കൂട്ടായ്മ അഭിപ്രായപ്പെട്ടു.

 

Read more topics: liquer, keralam, produce
English summary
liquer keralam produce
topbanner topbanner

More News from this section

Subscribe by Email