Tuesday October 23rd, 2018 - 2:39:am
topbanner
Breaking News

'സജീഷേട്ടാ, നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല, നമ്മുടെ മക്കളെ നന്നായി നോക്കണേ'; മരണത്തോട് മല്ലിടുമ്പോള്‍ ലിനി നഴ്സ് ഭര്‍ത്താവിനെഴുതിയ കത്ത്

rajani v
'സജീഷേട്ടാ, നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല, നമ്മുടെ മക്കളെ നന്നായി നോക്കണേ'; മരണത്തോട് മല്ലിടുമ്പോള്‍ ലിനി നഴ്സ് ഭര്‍ത്താവിനെഴുതിയ കത്ത്

'സജീഷേട്ടാ, am almost on the way. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. sorry... നമ്മുടെ മക്കളെ നന്നായി നോക്കണേ... പാവം കുഞ്ചു. അവനെയൊന്ന് ഗള്‍ഫില്‍കൊണ്ടുപോകണം...
നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്, please...

with lots of love

നിപ്പാ വൈറസ് ബാധമൂലമുള്ള പനി ബാധിച്ച് മരിച്ച് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്നു ലിനി മരണത്തോട് മല്ലിടുമ്പോള്‍ ഭര്‍ത്താവിനെഴുതിയ കുറിപ്പിലെ വാക്കുകളാണിത്. ഇന്നു പുലര്‍ച്ചെയാണ് കോഴിക്കോട് ചെമ്പനോട സ്വദേശിനിയായ ലിനി മരണപ്പെട്ടത്.

ജീവിതത്തിലേക്ക് ഇനി തിരിച്ചു വരില്ലെന്നുറപ്പായപ്പോഴാണ് ഭര്‍ത്താവിന് ലിനി കത്തെഴുതിയത്. അഞ്ചു വയസുകാരന്‍ റിഥുലും രണ്ടുവയസുകാരന്‍ സിദ്ദാര്‍ഥുമാണ് ലിനിയുടെ മക്കള്‍. ഭര്‍ത്താവ് സജീഷ് ബഹ്‌റൈനില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ്. മരണ വിവരമറിഞ്ഞ് സജീഷ് എത്തിയെങ്കിലും ലിനിയെ ദൂരത്തു നിന്നു കാണാനേ കഴിഞ്ഞുള്ളു.

Read more topics: lini, last letter,viral
English summary
lini last letter viral
topbanner

More News from this section

Subscribe by Email