Tuesday March 26th, 2019 - 8:21:am
topbanner
topbanner

'ലിനി' രണ്ടക്ഷരമുള്ള നന്മയുടെ പേര്' : ഓര്‍മ്മകള്‍ക്ക് മുന്നില്‍ വിതുമ്പി മഹാനടനും.....

Aswani
'ലിനി' രണ്ടക്ഷരമുള്ള നന്മയുടെ പേര്' : ഓര്‍മ്മകള്‍ക്ക് മുന്നില്‍ വിതുമ്പി മഹാനടനും.....

കേരളക്കരയാകെ ദുരിതത്തിലാക്കിയ ഒരു മരണമായിരുന്നു നിപ വൈറസ് ബാധയേറ്റ രോഗികളെ പരിചരിക്കുന്നതിനിടെ  മരണമടഞ്ഞ പേരാമ്പ്ര ചെമ്പനോട് സ്വദേശിനി ലിനിയെന്ന നഴ്‌സിന്റേത്. സ്വന്തം ജീവനേക്കാളേറെ ചുറ്റുമുള്ളവരുടെ ജീവന് വിലകല്‍പ്പിച്ച മാലാഖ. ലിനിയെ മരണാനന്തരം ആദരിച്ചിരിച്ചിരിക്കുകയാണ് കൈരളി പീപ്പിള്‍ ടി വി. ഈ അവസരത്തില്‍ ലിനിയെക്കുറിച്ചുള്ള ഓര്‍മ്മകല്‍ പങ്കുവെച്ചിരിക്കുകയാണ് ഭര്‍ത്താവ് സജീഷ് പുത്തൂര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.

'ലിനി എന്നത് രണ്ടക്ഷരമുള്ള നന്മയുടെ പേരാണെന്നാണ് സജീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. നീ ഏറ്റവും ഇഷ്ടപ്പെട്ട മമ്മുക്കയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങുമ്പോള്‍ ലിനിയുടെ സാന്നിധ്യം അറിയുന്നുണ്ടെന്നും' സജീഷ് പോസ്റ്റില്‍ പറയുന്നു.lini's-husband-sajeesh-mention-about-her-in-his-facebook-post

കൈരളി പീപ്പിള്‍ ടിവിയുടെ ഡോക്ടേഴ്സ് അവാര്‍ഡില്‍ ചെയര്‍മാന്‍ മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം നിപ്പാ ബാധിതരെ പരിചരിക്കുന്നതിനിടെ ജീവന്‍ പൊലിഞ്ഞ ലിനിക്കായിരുന്നു. ലിനിക്ക് ലഭിച്ച പുരസ്‌കാരം ഭര്‍ത്താവ് സജീഷും മക്കളായ റിഥിലും സിദ്ധാര്‍ത്ഥും ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ ആകെയുള്ള സമ്പാദ്യം രണ്ട് മക്കാളാണ്. ലിനിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്ന വേളയില്‍ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയും വിതുമ്പിയിരുന്നു.

 

ലിനിയുടെ മരണ വാര്‍ത്തയറിഞ്ഞ് ബഹ്റൈനിലെ ജോലി ഉപേക്ഷിച്ചാണ് സജീഷ് നാട്ടില്‍ എത്തിയത്. പിന്നീട് സജീഷിന് കോഴിക്കോട് ഡിഎംഓ ഓഫീസില്‍ ക്ലര്‍ക്കായി സര്‍ക്കാര്‍ ജോലി നല്‍കുകയായിരുന്നു. ചടങ്ങില്‍ സജീഷ് ബഹ്റൈനിലെ ഒരുമ സൗഹൃദ കൂട്ടായ് ശേഖരിച്ച കൈതാങ്ങും മന്ത്രി എം.എം മണിക്ക് കൈമാറി. സജീഷിന്റെ ഇനിയുള്ള ആഗ്രഹം ലിനിക്കായി ജീവിക്കുക എന്നതാണ്.lini's-husband-sajeesh-mention-about-her-in-his-facebook-post

സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

''ലിനി, രണ്ടക്ഷരമുള്ള നന്മയുടെ പേര്; പ്രിയപ്പെട്ട മകളെ, നീ ഇന്നും ഞങ്ങളുടെ നെഞ്ചകങ്ങളില്‍ നിറപുഞ്ചിരിയോടെ ജീവിക്കുന്നു''; കൈരളി പീപ്പിള്‍ ചാനലിന്റെ ഡോക്ടേഴ്സ് അവാര്‍ഡില്‍ മമ്മൂട്ടിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ മനസ്സിന് വല്ലാത്തൊരു ആശ്വാസം. അതെ ലിനി നിന്റെ ഓര്‍മ്മകള്‍, നിന്റെ നന്മ, നീ ചെയ്ത മാതൃക അതിനുളള അവാര്‍ഡ് നീ ഏറ്റവും ഇഷ്ടപ്പെട്ട മമ്മുക്കയില്‍ നിന്നും ഞാന്‍ ഏറ്റുവാങ്ങുമ്പോള്‍ എനിക്ക് കാണാമായിരുന്നു നിന്നെ. നമ്മുടെ മക്കള്‍ക്ക് മമ്മുക്ക ഉമ്മ നല്‍കിയപ്പോള്‍ റിതിലിനെ കൈകളില്‍ എടുത്തപ്പോള്‍ എല്ലാം എനിക്ക് അറിയാം നീ എത്ര മാത്രം സന്തോഷിച്ചെന്ന്.

നന്ദി കൈരളി പീപ്പിള്‍.
നന്ദി മമ്മുക്ക

 

English summary
lini's husband sajeesh mention about her in his facebook post
topbanner

More News from this section

Subscribe by Email