Monday April 22nd, 2019 - 6:19:pm
topbanner
topbanner

ലിഗയുടേത് കൊലപാതകമെന്ന് ഉറപ്പാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

suji
ലിഗയുടേത് കൊലപാതകമെന്ന് ഉറപ്പാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോവളത്ത് മരിച്ച നിലയില്‍ കാണപ്പെട്ട വിദേശിയായ ലിഗയുടേത് കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബലപ്രയോഗത്തിനിടെയാണ് മരണം സംഭവിച്ചത്. കഴുത്ത് ഞെരിച്ചതിന്റെ ഭാഗത്തെ തരുണാസ്ഥിയില്‍ പൊട്ടലേറ്റിട്ടുണ്ട്. വിദഗ്ധ സംഘം തയ്യാറാക്കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന് കൈമാറും. ശേഷം കസ്റ്റഡിയിലുള്‌ള ചിലരുടെ അറസ്റ്റ് രേഖപ്പെടുത്തും.

ലിഗയുടെ കഴുത്തിലും രണ്ടു കാലിലും മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആഴത്തിലുള്ള മൂന്നു മുറിവാണ് കണ്ടെത്തിയത്. ബലപ്രയോഗം പ്രതിരോധിക്കുമ്പോഴുള്ള മുറിവ് പോലെയാണിത്. കഴുത്തിലെ സുക്ഷ്മ ഞരമ്പുകള്‍ക്ക് ക്ഷതമേറ്റിട്ടുണ്ട്. അവിടത്തെ രക്തം കട്ടപിടിച്ച് കിടക്കുകയാണ്. കഴുത്തില്‍ അമര്‍ത്തി പിടിച്ചപ്പോള്‍ കാലുകള്‍ നിലത്തുരച്ചു പോലുള്ള മുറിവുമുണ്ട്.

വിഷാദ രോഗത്തിന് ചികിത്സ തേടി എത്തിയ ലിഗയെ മാര്‍ച്ച് 14ന് കാണാതായി. തുടര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം കോവളത്തെ വാഴാമുട്ടത്ത് ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അനധികൃത ടൂറിസ്റ്റ് ഗൈഡായ പുരുഷ ലൈംഗീക തൊഴിലാളി ലിഗയെ ബോട്ടില്‍ ഇവിടേക്ക് കൂട്ടിയതാണെന്നാണ് റിപ്പോര്‍ട്ട്. വാഴമുട്ടത്തെ യോഗ പരിശീലകന്‍ കഞ്ചാവ് ചേര്‍ത്ത സിഗററ്റ് ലിഗയ്ക്ക് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
ഗൈഡ് പറഞ്ഞത് പ്രകാരം ലഹരി വില്‍പ്പന സംഘം മറ്റൊരു വള്ളത്തില്‍ എത്തിയെന്നാണ് നിഗമനം. ഇവര്‍ മുമ്പ് നിരവധി തവണ വള്ളത്തില്‍ കണ്ടല്‍ക്കാട് പ്രദേശത്തേക്ക് പോയിട്ടുണ്ടെന്നും കടത്തുകാരന്‍ മൊഴി നല്‍കി. മൃതദേഹം കണ്ടെന്നറിഞ്ഞ് പോലീസെത്തിയപ്പോഴും ആള്‍ക്കൂട്ടത്തില്‍ ഇവരുണ്ടായിരുന്നു. പിറ്റേന്ന് ഒളിവില്‍ പോകുകയായിരുന്നു.

Read more topics: liga death, autopsy report
English summary
liga death police got autopsy report
topbanner

More News from this section

Subscribe by Email