Sunday December 16th, 2018 - 12:23:pm
topbanner

'മാധ്യമങ്ങളെ നിങ്ങള്‍ കൊന്നതാണ് എന്റെ എല്ലാം എല്ലാമായ ചിറ്റപ്പനെ'; ആത്മഹത്യ ചെയ്ത ഡിവൈഎസ്പി ഹരികുമാറിന്റെ സഹോദരപുത്രിയുടെ കുറിപ്പ്

JB
'മാധ്യമങ്ങളെ നിങ്ങള്‍ കൊന്നതാണ് എന്റെ എല്ലാം എല്ലാമായ ചിറ്റപ്പനെ'; ആത്മഹത്യ ചെയ്ത ഡിവൈഎസ്പി ഹരികുമാറിന്റെ സഹോദരപുത്രിയുടെ കുറിപ്പ്

നെയ്യാറ്റിന്‍കര: സനല്‍ വധക്കേസില്‍ പ്രതിയായ ആത്മഹത്യ ചെയ്ത ഡിവൈഎസ്പി ഹരികുമാറിന്റെ സഹോദരന്റെ മകളുടെ വൈകാരിക കുറിപ്പ ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. സഹോദരിപുത്രിയായ ഗാഥ തന്റെ ഫേസ്ബുക്കിലാണ് വിഷമം പങ്കുവെച്ചത്.

നിങ്ങള്‍ കൊന്നതാണ്.
കൊലപാതകി എന്ന് വിളിച്ച്, വിചാരണ ചെയ്ത്, നുണ പറഞ്ഞ്.
മനപൂര്‍വം അല്ലാത്ത നരഹത്യയില്‍ ഒതുങ്ങേണ്ടത്തിനെ ദൃക്സാക്ഷികള്‍ പറയുന്നത് പോലും കേള്‍ക്കാതെ നിങ്ങള് ക്രൂശിച്ചു. സംഭവം കണ്ട് നിന്ന കുട്ടി ഇവിടെ ചങ്ക് പൊട്ടി കരയുന്നുണ്ട്.
എല്ലാ സംഭവത്തിനും രണ്ടു വശമുണ്ടെന്ന്, ഡിവൈഎസ്പിക്കും പറയാനുണ്ടാകും എന്ന്, അയാളും മനുഷ്യന്‍ ആണെന്ന്, അയാള്‍ക്കും കുടുംബം ഉണ്ടെന്ന് ഒന്നും നിങ്ങള്‍ ചിന്തിച്ചില്ല.
ഞാന്‍ വെല്ലു വിളിക്കുന്നു, മാസം വാങ്ങുന്നു എന്ന് പറഞ്ഞ 50 ലക്ഷം രൂപക്ക്, മൂന്നാറിലെ 300 എക്കറിന്, അയാള്‍ക്കെതിരെ ഉള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ക്ക്, കൈക്കൂലി വാങ്ങിയതിന് ഒക്കെ വ്യക്തമായ തെളിവുകള്‍ നിങ്ങള്‍ക്കാര്‍ക്കെങ്കിലും ഹാജര്‍ ആക്കാമോ?
മാധ്യമങ്ങളോട്, നിങ്ങള്‍ കൊന്നതാണ്. നിങ്ങള്‍ പറഞ്ഞ കൊടും കുറ്റവാളി, എന്റെ എല്ലാം എല്ലാമായ ചിറ്റപ്പന്‍, ആകെയുള്ള ഒരു വീടിന്റെ മുറ്റത്ത്, മകന്റെ കല്ലറക്ക് അടുത്ത്, ഏരിഞ്ഞടങ്ങുന്നുണ്ട്.

Read more topics: letter, about suicide, dysp, harikumar,
English summary
letter about suicide dysp harikumar
topbanner

More News from this section

Subscribe by Email