Monday November 19th, 2018 - 2:54:pm
topbanner

എലിപ്പനി; കൊല്ലത്ത് ഒരാൾ മരിച്ചു

NewsDesk
എലിപ്പനി; കൊല്ലത്ത് ഒരാൾ മരിച്ചു

കൊല്ലം: എലിപ്പനി ബാധിച്ച് കൊല്ലം ജില്ലയില്‍ ഇന്നലെ ഒരാള്‍ മരിച്ചു. വെള്ളിമണ്‍ എടവട്ടൂര്‍ പുത്തന്‍വിള വീട്ടില്‍ ശിവദാസന്‍(60) ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണമടഞ്ഞത്.

ജില്ലയില്‍ പുതിയതായി രണ്ടുപേര്‍ക്ക് എലിപ്പനിയും നാലു പേര്‍ക്ക് ഡെങ്കിപ്പനിയും ബാധിച്ചതായി സംശയിക്കപ്പെടുന്നു. പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രാക്കുളം തുണ്ടുകടവില്‍ ദൈവിക്(മൂന്ന്) ഇന്നലെ മരണമടഞ്ഞു.

രോഗസാന്ദ്രത കൂടുലുള്ള സ്ഥലങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി. ഷേര്‍ളി അറിയിച്ചു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്തു തലത്തില്‍ ആരംഭിക്കുന്ന പകര്‍ച്ചപ്പനി ബോധവത്കരണ പരിപാടിക്കു നേതൃത്വം നല്‍കുന്നവര്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ഇന്നലെ കൊല്ലം ഗവണ്‍മെന്റ് ബോയ്‌സ് സ്‌കൂളില്‍ പരിശീലന പരിപാടി നടത്തി.

Read more topics: leptospirosis, kollam, deat,
English summary
leptospirosis kollam one death
topbanner

More News from this section

Subscribe by Email