Friday July 20th, 2018 - 8:16:am
topbanner
Breaking News

ജനവാസമേഖലയില്‍ വീണ്ടും പുലിയിറങ്ങി; ആശങ്കയോടെ നാട്ടുകാര്‍

Jikku Joseph
ജനവാസമേഖലയില്‍ വീണ്ടും പുലിയിറങ്ങി; ആശങ്കയോടെ നാട്ടുകാര്‍

കൊച്ചി: മലയാറ്റൂരിലെ ജനവാസമേഖലയില്‍ വീണ്ടും പുലിയിറങ്ങി. കാരക്കാട്ട് യുക്കാലിയില്‍ പ്രദേശവാസിയുടെ പശുവിനെയാണ് പുലി കൊന്നത്. കഴിഞ്ഞ ഓഗസ്റ്റിലും ഇവിടെ പുലി ഇറങ്ങിയിരുന്നു. രണ്ട് വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് യൂക്കാലിയിലെ ജനവാസ മേഖലയില്‍ പുലിയിറങ്ങുന്നത്.

കൊടുങ്ങൂക്കാരന്‍ ആന്റുവിന്റെ പശുവിനെയാണ് പുലി കൊന്നത്. റബ്ബര്‍ ടാപ്പിംഗിന് വന്ന തൊഴിലാളികളാണ് പശുവിന്റെ മൃതശരീരം കണ്ടത്. സ്‌ക്കൂള്‍ കുട്ടികളടക്കം നിരവധി പേര്‍ സഞ്ചരിക്കുന്ന റോഡരികിലാണ് പുലി പശുവിനെ കൊന്നുതിന്നത്. ഇതോടെ ആശങ്കയിലാണ് നാട്ടുകാര്‍. സ്ഥലത്ത് പെട്രോളിംഗ് ശക്തമാക്കിയതായി വനം വകുപ്പ് പ്രതികരിച്ചു. പുലിയെ പിടികൂടാന്‍ കൂട് വയ്ക്കുന്ന കാര്യത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി തേടിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

Read more topics: leopard, malayattoor
English summary
leopard in malayattoor
topbanner

More News from this section

Subscribe by Email