Saturday August 18th, 2018 - 6:24:pm
topbanner

വാല്‍പ്പാറയില്‍ നാലരവയസ്സുകാരനെ കൊന്ന പുലി കെണിയില്‍ വീണു

Jikku Joseph
വാല്‍പ്പാറയില്‍ നാലരവയസ്സുകാരനെ കൊന്ന പുലി കെണിയില്‍ വീണു

തൃശൂര്‍: വാല്‍പ്പാറയില്‍ നാലു വയസുകാരനെ കൊന്ന പുലി കുടുങ്ങി. വനം വകുപ്പ് ഒരുക്കിയ കെണിയിലാണ് പുലി കുടുങ്ങിയത്. കുട്ടിയുടെ വീടിന്റെ സമീപത്തു നിന്നാണ് പുലിയെ പിടികൂടിയത്.

പുലര്‍ച്ചെ സ്ഥലത്തെത്തിയ നാട്ടുകാരാണ് പുലി കെണിയില്‍ കുടുങ്ങിയത് അറിഞ്ഞത്. മറ്റൊരു കൂട്ടിലേക്കു പുലിയെ മാറ്റും. ഇതിനായി മയക്കുവെടി വയ്‌ക്കേണ്ട ഉദ്യോഗസ്ഥര്‍ അല്‍പ്പസമയത്തിനിടെ എത്തും. ഒരാഴ്ച മുമ്പാണ് തേയില തോട്ടം തൊഴിലാളിയുടെ കുഞ്ഞിനെ പുലി കൊന്നത്.

കഴിഞ്ഞദിവസം വൈകിട്ട് അഞ്ചരയോടെ മാതാവിനൊപ്പം മുറ്റത്തേക്കിറങ്ങിയപ്പോഴാണു കുട്ടിയെ പുലി പിടികൂടി കാട്ടിലേക്കു മറഞ്ഞത്. ഉടന്‍ പരിസരവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും തിരച്ചില്‍ തുടങ്ങിയെങ്കിലും കുട്ടിയെ കണ്ടെത്തിയില്ല. രണ്ടര മണിക്കൂര്‍ തിരച്ചിലിനൊടുവില്‍ കുട്ടിയെ കാട്ടിനുള്ളില്‍നിന്നു തല വേര്‍പ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

Read more topics: leopard, attack, valppara
English summary
leopard attack in valppara
topbanner

More News from this section

Subscribe by Email