Friday September 21st, 2018 - 5:35:pm
topbanner
Breaking News

മട്ടന്നൂര്‍ നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തി; യുഡിഎഫിന് തിരിച്ചടി

NewsDesk
മട്ടന്നൂര്‍ നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തി; യുഡിഎഫിന് തിരിച്ചടി

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയിലേക്ക് നടന്ന വോട്ടെടുപ്പില്‍ എല്‍ഡിഫിന് വിജയം. തുടര്‍ച്ചയായ അഞ്ചാം തവണയും മട്ടന്നൂര്‍ നഗരസഭ എല്‍ഡിഎഫിനൊപ്പം നിന്നു. ഒടുവില്‍ ഫലം വരുമ്പോള്‍ 28 വാര്‍ഡുകളില്‍ എല്‍ഡിഎഫ് ജയിച്ചപ്പോള്‍ 7 വാര്‍ഡുകളില്‍ മാത്രമാണ് യുഡിഎഫിന് ജയിക്കാന്‍ കഴിഞ്ഞത്.

35 വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 12 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 20 വര്‍ഷമായി ഇടതുമുന്നണിയാണ് നഗരസഭ ഭരിക്കുന്നത്. നിലവിലെ സഭയില്‍ എല്‍ഡിഎഫിന് 21 ഉം യുഡിഎഫിന് 13 ഉം അംഗങ്ങളാണുണ്ടായിരുന്നത്.

എല്‍ഡിഎഫില്‍ സിപിഐ എം 28 വാര്‍ഡിലും സിപിഐ, ജനതാദള്‍, എന്‍സിപി, സിഎംപി, ഐഎന്‍എല്‍ എന്നിവ ഓരോ വാര്‍ഡിലും എല്‍ഡിഎഫ് സ്വതന്ത്രര്‍ രണ്ട് വാര്‍ഡിലുമാണ് മത്സരിച്ചത്.

യുഡിഎഫില്‍ കോണ്‍ഗ്രസ് 25, മുസ്ലിംലീഗ് എട്ട്, ആര്‍എസ്പി, ജെഡിയു ഒന്നുവീതം വാര്‍ഡുകളിലും മത്സരിച്ചു. ബിജെപി 32 വാര്‍ഡിലും എസ്ഡിപിഐ എട്ട് വാര്‍ഡിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.

English summary
ldf win mattannur municipality election 2017
topbanner

More News from this section

Subscribe by Email