Tuesday November 13th, 2018 - 6:04:am
topbanner

ജെഡിയു പിന്തുണയോടെ കല്‍പ്പറ്റ നഗരസഭ ഇടതുപക്ഷത്തേക്ക്; യുഡിഎഫ് പുറത്തേക്ക്

NewsDesk
ജെഡിയു പിന്തുണയോടെ കല്‍പ്പറ്റ നഗരസഭ ഇടതുപക്ഷത്തേക്ക്; യുഡിഎഫ് പുറത്തേക്ക്

കല്‍പ്പറ്റ: ജെഡിയു യുഡിഎഫ് വിട്ടതിനെ തുടര്‍ന്ന് കല്‍പ്പറ്റ നഗരസഭയില്‍ ഭരണമാറ്റം. നഗരസഭയില്‍ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി.

ജെഡിയു പാര്‍ട്ടിയുടെ രണ്ട് അംഗങ്ങള്‍ക്കു പുറമേ ഒരു സ്വതന്ത്രനും ഇടതുപക്ഷത്തെ പിന്തുണച്ചു. ജെഡിയു നിതീഷ്‌കുമാര്‍ വിഭാഗം സംസ്ഥാന പ്രസിഡന്റ് എ.എസ്. രാധാകൃഷ്ണന്‍ നല്‍കിയ വിപ്പ് ലംഘിച്ചാണു ജെഡിയു കൗണ്‍സിലര്‍മാര്‍ ഇടതുപക്ഷത്തിനു വോട്ട് ചെയ്തത്.

ശരദ് യാദവ് വിഭാഗത്തിന്റെ നേതാവ് എം.പി. വീരേന്ദ്രകുമാറിന്റെ വിപ്പ് അനുസരിച്ചാണ് ഇവര്‍ ഇടതുപക്ഷത്തെ പിന്തുണച്ചത്. വിപ്പ് ലംഘിച്ചവര്‍ക്കെതിരെ തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുമെന്നു നിതീഷ്‌കുമാര്‍ വിഭാഗം അറിയിച്ചു.

നഗരസഭയിലെ കക്ഷിനില ഇങ്ങനെയാണ്. ആകെ  28. എല്‍ഡിഎഫ് 15. യുഡിഎഫ് പക്ഷം: 13

Read more topics: ldf, kalpetta, municipality, jdu
English summary
ldf win kalpetta municipality with jdu support
topbanner

More News from this section

Subscribe by Email